പ്രകൃതിക്ഷോഭത്തിൽ വീട് തകർന്ന കുടുബത്തിന് അധ്യാപക സംഘടന ആശ്വാസമേകി
കുട്ടിക്കൽ : പ്രകൃതിക്ഷോഭത്തിൽ സ്വന്തം വീട് പൂർണ്ണമായും തകർന്ന കൂട്ടിക്കൽ ഞർക്കാട് ഭാഗത്ത് താമസിക്കുന്ന കോയിക്കൽ രാജപ്പന്റെ കുടുംബത്തിന് എം ജി യുണിവേഴ്സിറ്റി പരിധിയിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളജിലെ അധ്യാപകരുടെ സംഘടനയായ എസ് എഫ് സി ടി എസ് എയും സിപിഐഎം ചേർന്നുള്ള സൗഹൃദ കൂട്ടായ്മ ആശ്വാസമേകി. എട്ടു ലക്ഷത്തോളം രൂപ ചെലവു ചെയ്ത് സൗഹൃദ കൂട്ടായ്മയിൽ വീടു നിർമ്മിച്ചു നൽകിയത് മലയോര മേഖലയക്കു അഭിമാനമായി മാറി..
ഈ കൂട്ടായ്മയുടെ കൂടുത്തരവാദിത്വത്തിൽ നിർമ്മിച്ച വീട് വ്യാഴാഴ്ച രാവിലെ കോയിക്കൽ തറവാട്ട് വളപ്പിൽ നടന്ന യോഗത്തിൽ വെച്ച് രാജപ്പന്റെ കുടുംബത്തിന് കൈമാറി. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു രാജപ്പനേയും ഭാര്യയേയും പൊന്നാട അണിയിച്ച് സ്വീകരിച്ച് വീടിനുള്ളിലേക്ക് ആനയിച്ചു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് സൗഹൃദ കൂട്ടായ്മ ഉൽഘാടനം ചെയ്തു .
കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ ചടങ്ങിൽ അധ്യക്ഷനായി. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, ഏരിയാ കമ്മിറ്റിയംഗം പി കെ സണ്ണി, കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി എം എസ് മണിയൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് , ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, എം ജി വിജയൻ , അബ്ദുൽ വഹാബ്, ഡോ: കെ പത്മകുമാർ , സുജാ വി മാധവൻ, ബിന്ദു, റജീനാ റഫീക്ക് , ബിസ്മി ഷാഹുൽ എന്നിവർ സംസാരിച്ചു.
എട്ടു ലക്ഷത്തോളം രൂപ ചെലവു ചെയ്ത് സൗഹൃദ കൂട്ടായ്മയിൽ വീടു നിർമ്മിച്ചു നൽകിയത് മലയോര മേഖലയക്കു അഭിമാനമായി മാറി.