സോമന് പുതിയ വീട് ഭാഗ്യതാരകം : നിർമ്മൽ ലോട്ടറിയുടെ 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം നേടിയത് പുതിയ വീട്ടിലേക്ക് താമസം മാറിയ ഉടൻ..
മുണ്ടക്കയം: പുതിയ വീടിനൊപ്പം സൗഭാഗ്യവും തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് കോൺട്രാക്ടറായ മുണ്ടക്കയം വരിക്കാനി തുണ്ടിയിൽ സോമൻ. നിർമൽ ലോട്ടറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് സോമനെ തേടിയെത്തിയത്.
മുണ്ടക്കയം വേങ്ങക്കുന്നിലായിരുന്നു സോമന്റെ പഴയ വീട്. പിന്നീട് വരിക്കാനിയിൽ പുതിയ വീട് നിർമിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിലേക്ക് താമസം മാറിയത്. അതിനു പിന്നാലെ ഭാഗ്യവും തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് സോമനും കുടുംബവും.
സ്ഥിരമായി ലോട്ടറിയെടുക്കാറുള്ള സോമന് നേരത്തെ ചെറിയ സമ്മാനങ്ങളും അടിച്ചിരുന്നു. മുണ്ടക്കയം പികെഎസ് ലക്കി സെന്ററിൽ നിന്നു ടിക്കറ്റെടുത്ത് വിൽപ്പന നടത്തുന്ന പനക്കച്ചിറ സ്വദേശി ദീപുവിൽ നിന്നാണ് വെള്ളിയാഴ്ച സോമൻ ലോട്ടറി വാങ്ങിയത്. വിൽപനക്കാരൻ ഒന്നാം സമ്മാനം ലഭിച്ചത് തന്റെ ടിക്കറ്റിനാണെന്ന് സംശയം പ്രകടിപ്പിച്ചതോടെയാണ് ജോലി സ്ഥലത്തായിരുന്ന സോമൻ ടിക്കറ്റ് പരിശോധിച്ചത്. ഇതോടെ ഒന്നാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. മുണ്ടക്കയം വേങ്ങക്കുന്നിലായിരുന്നു സോമന്റെ പഴയ വീട്. പിന്നീട് വരിക്കാനിയിൽ പുതിയ വീട് നിർമിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിലേക്ക് താമസം മാറിയത്. അതിനു പിന്നാലെ ഭാഗ്യവും തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് സോമനും കുടുംബവും. ഭാര്യ സാലി. മക്കൾ: സന്ദീപ്, സച്ചിൻ.