നാട്ടുകാർക്ക് ഏറെ കൗതുകമുണർത്തി സിംഹവാലൻ കുരങ്ങ് കാളകെട്ടിയിൽ
കാഞ്ഞിരപ്പള്ളി കഴിഞ്ഞ 2 ദിവ സമായി കാളകെട്ടി ജംക്ഷനിലും ജനവാസകേന്ദ്രത്തിലുമായി സിം ഹവാലൻ കുരങ്ങ് കറങ്ങിനടക്കു ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് മാഞ്ഞുക്കുളം വില്ലാനിക്കൽ എം.കെ.രവീന്ദ്രൻ നായരുടെ പുരയിടത്തിലെ മാ വിൽ കുരങ്ങിനെ കണ്ടത്. പറമ്പു കളിലെ മാമ്പഴവും ആഞ്ഞിലിപ്പഴ വും ചാമ്പങ്ങയും പറിച്ചു ഭക്ഷിച്ചു കറങ്ങിനടക്കുകയാണ്.
ഇന്നലെ രാവിലെ കാളകെട്ടി ജംക്ഷനിലെത്തിയ കുരങ്ങ് മൊ ബൈൽ ടവറിനു മുകളിലും കട യുടെ മേൽക്കൂരയിലും വഴിയരി കിലെ ഓട്ടോറിക്ഷയുടെ മുകളിലു മെല്ലാം കയറിയിറങ്ങി. സിംഹവാ ലൻ കുരങ്ങിനെ കാണാനും ഫോ ട്ടോ എടുക്കാനും ആളുകൾ കൂടി. പഴങ്ങൾ പറിച്ചു കഴിക്കുന്നതൊ ഴിച്ചാൽ മറ്റു ശല്യമൊന്നും ഇതുവ രെ ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു. വനപ്രദേശങ്ങളിലൂടെ
ഓടിയെത്തിയ ലോറികളിലോ മറ്റു വാഹനങ്ങളിലോ കയറിയാ കാം കുരങ്ങ് ഇവിടെയെത്തിയ തെന്നു നാട്ടുകാർ കരുതുന്നു.