എരുമേലിയിൽ കോൺഗ്രസിന് ഊർജം പകർന്ന് ശില്പശാല.
മുക്കൂട്ടുതറ : സംഘടനാ പ്രവർത്തനം താഴെത്തട്ടിൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുത്ത് ശ്രദ്ധേയമായി മണ്ഡലതല ശില്പശാല. മൂക്കൂട്ടുതറയിൽ നടന്ന ശില്പശാലയിൽ കോൺഗ്രസ് യുണിറ്റ് കമ്മറ്റി ജില്ലാ കൺവിനർ ഷിൻസ് പീറ്റർ നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് പതാക ഉയർത്തി.
ആന്റോ അന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഡിസിസി സെക്രട്ടറിമാരായ സജീവ് പാലാ, പ്രകാശ് പുളിക്കൻ, ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കൽ, നെടുംകുന്നം മുഹമ്മദ്, പി അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, എ ആർ രാജപ്പൻനായർ, മാത്യു ജോസഫ്, സുനിൽ മണ്ണിൽ, സുനിമോൾ, മറിയാമ്മ മാത്യു, ജിജിമോൾ സജി, ലിസി സജി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാറാമ്മ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി ഡി ദിഗിഷ്, ബിനു മറ്റക്കര, പി എം ബഷീർ, റെജി അമ്പാറ, ജോൺ തോപ്പിൽ, രാജൻ കാരമല, ബിജു വഴിപാറമ്പൻ, സിജി മുക്കാലി എന്നിവർ പങ്കെടുത്തു.