കാഞ്ഞിരപ്പള്ളി മേരീക്വീൻസിൽ ശിശുവികസന കൗൺസിലിംഗ് സെന്റർ ‌ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ശിശു സൗഹൃദ ചൈൽഡ് ഡെവലപ്പ്‌മെന്റ്, കൗൺസിലിംഗ് സെന്റർ ‌ “മേരീക്വീൻസ് മൈൻഡ് കെയർ ” എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സിനിമാനടി മീനാക്ഷി അനൂപ് നിർവഹിച്ചു. ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ, ജോയിന്റ് ഡയറക്ടർമാരായ ഫാ. മാർട്ടിൻ മണ്ണാനാൽ , ഫാ. ബോബിൻ കുമരേട്ട്, പാസ്റ്ററൽ ഡയറക്ടർ ഫാ. ഇഗ്നേഷ്യസ് പ്ലാത്താനം തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.

കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന ഇവിടെ ഡോക്ടർമാർ ഉൾപ്പെടെ വിദേശത്തുനിന്നടക്കം പരിശീലനം നേടിയ കൗൺസിലർമാരുടെ സേവനം ലഭ്യമാകും. കുട്ടികളിലെ മാനസിക വളർച്ച സംബന്ധിച്ച പ്രശ്‌നങ്ങൻ , പഠന, വളർച്ചാവൈകല്യങ്ങൾ , നാഡീസംബന്ധമായ വ്യതിയാനങ്ങൾ തുടങ്ങിയവയ്ക്കായി വിവിധ തെറാപ്പികളും, സൈക്കോളജിക്കൽ ടെസ്റ്റിങ്ങുകളും ലഭ്യമാണ്. സ്‌കൂൾ , കോളേജ് വിദ്യാർഥികൾക്കും, മുതിർന്നവർക്കും, ദമ്പതിമാർക്കുമുള്ള കൗൺസലിങ്‌ സേവനങ്ങൾ , എന്നിവയും ഇവിടെ ലഭ്യമാകുമെന്ന് സെന്റർ ഡയറക്ടർ റവ. ഡോ. തോമസ് മതിലകത്ത് സി.എം.ഐ. അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8281598176.

error: Content is protected !!