ലൈഫ് പദ്ധതിയിൽ പണി പൂർത്തീകരിച്ച വീടുകൾ ഉപഭോക്താക്കൾക്ക് കൈമാറി
എരുമേലി : എരുമേലി പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ പണി പൂർത്തീകരിച്ച വീടുകൾ ഉപഭോക്താക്കൾക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി വീടുകളുടെ താക്കോലുകൾ കൈമാറി. വൈസ് പ്രസിഡണ്ട് അനുശ്രീ സാബു ചടങ്ങിൽ അധ്യക്ഷയായി. പഞ്ചായത്ത് മെംബർമാരായ ലിസി സജി, സുനിമോൾ , ഷിനു മോൾ , സനിതാ രാജൻ , നാസർ പനച്ചിയിൽ , ഈ ജെ ബിനോയ് എന്നിവർ സംസാരിച്ചു.