മടുക്കകുഴിയച്ചന് കൂവപ്പള്ളി ഇടവകയിലെ വിശ്വാസി സമൂഹം പ്രാർത്ഥനനിർഭരമായ യാത്രാമംഗളങ്ങൾ നേർന്നു
കൂവപ്പള്ളി : കൂവപ്പള്ളി സെന്റ് ജോസഫ്‌സ് ഇടവകയിൽ, വികാരിയായി കഴിഞ്ഞ മൂന്നുവർഷക്കാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ശേഷം വെളിച്ചിയാനി ഫൊറോന വികാരിയായി യാത്രയായ ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി അച്ചന് ഇടവക സമൂഹം പ്രാർത്ഥനാനിർഭരമായ മംഗളാശംസകൾ നേർന്നു. യാത്രയാകുന്നതിന് മുൻപ്, തന്നെ കാണുവാൻ എത്തിയ നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തുകയും, എല്ലാവർക്കുമായി സന്ദേശം നൽകുകയും ചെയ്തു . നിറകണ്ണുകളോടയാണ് പലരും തങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ചനെ യാത്രയാക്കിയത് . അച്ചൻ യാത്രയായതും നിറകണ്ണുകളോടെയാണ് . തരിശായി കിടന്നിരുന്ന ദേവാലയ പരിസരം, ഏദൻ തോട്ടം പോലെ മനോഹരമാക്കിയ മടുക്കകുഴിയച്ചനെ കൂവപ്പള്ളി ഇടവകജനം എന്നെന്നും നന്ദിയോടെ സ്മരിക്കുമെന്നുറപ്പാണ് .