കാഞ്ഞിരപ്പള്ളിക്കാർ മറന്നുപോയ ഒരു സുപ്രധാന കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് നടത്തിയ പ്രസംഗം.
കാഞ്ഞിരപ്പള്ളി : കോരുത്തോട് എന്ന കൊച്ചുഗ്രാമത്തിൽ നിന്നും ലോകവേദികളിലേക്ക് റിക്കാർഡുകൾ ഭേദിച്ച് ഓടിക്കയറിയ ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് എന്നും കാഞ്ഞിരപ്പള്ളിയുടെ അഭിമാനമാണ്. 2000 -ൽ നടന്ന സിഡ്നി ഒളിംപിക്‌സിൽ പങ്കെടുത്ത ജിൻസി ഏഷ്യൻ ഗെയിംസിൽ സ്വർണവും വെള്ളിയും, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയിട്ടുണ്ട്. രാജ്യത്തിന്റെ വലിയ കായിക പുരസ്കാരങ്ങളിൽ ഒന്നായ ധ്യാൻചന്ദ് അവാർഡ് ജേതാവാണ് ജിൻസി ഫിലിപ്പ്.
വിവിധ അന്തരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയ ജിൻസിയ്ക്ക് ഇപ്പോഴും ഒരു സ്വകാര്യ ദുഖമുണ്ട്. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിരവധി ആദരവുകൾ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും, സ്വന്തം നാടായ കാഞ്ഞിരപ്പള്ളിയിൽ ആദ്യമായായാണ് ലോകോത്തര താരമായ ജിൻസിയെ ആദരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ നടന്ന SPC സമ്മർ ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പ്രത്യേക ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് നടത്തിയ വികാരഭരിതമായ പ്രസംഗം ഇവിടെ കാണുക . ഞാനൊരു കാഞ്ഞിരപ്പള്ളിക്കാരിയാണ് എന്ന് ആ ലോകോത്തര പ്രതിഭ എത്ര അഭിമാനത്തോടെയാണ് പറയുന്നത് എന്ന് കേൾക്കുക ..