വഴിയോര കച്ചവട തൊഴിലാളി യൂണിയൻ വാഹന പ്രചാരണ ജാഥക്ക് കാഞ്ഞിരപ്പള്ളിയിൽ ഉജ്ജ്വല സ്വീകരണം

കാഞ്ഞിരപ്പള്ളി: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (വി.കെ.ടി.എഫ്.- സി.ഐ.ടി.യു) സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് കോട്ടയം ജില്ലയിൽ ഉജ്ജ്വല സമാപനം. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ഇഖ്ബാൽ ക്യാപ്റ്റനും, സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എസ്. പ്രദീപ്കുമാർ വൈസ് ക്യാപ്റ്റനുമായ സംസ്ഥാന പ്രചരണ ജാഥയുടെ ജില്ലാ തല സമാപന പൊതുയോഗം കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സി.ഐ.ടി.യു ജില്ലാ ട്രഷറർ വി.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാനും, സി.ഐ.ടി.യു ഏരിയാ പ്രസിഡണ്ടുമായ പി.കെ.നസീർ അദ്ധ്യക്ഷനായി.സി.പി.ഐ.(എം) ജില്ലാ കമ്മറ്റിയംഗം ഷെമീം അഹമ്മദ്, സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി വി.പി.ഇസ്മായിൽ, പി.എൻ.പ്രഭാകരൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.എസ്.സുരേന്ദ്രൻ, വി.കെ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എസ്. പ്രദീപ് കുമാർ, ട്രഷറർ എം.ബാപ്പൂട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് അക്ബർ കാനാത്ത്, ജില്ലാ ജനറൽ സെക്രട്ടറി എം.എച്ച്.സലീം, സംസ്ഥാന കമ്മറ്റിയംഗം സലീന മജീദ്, ജില്ലാ കമ്മറ്റിയംഗം എം.ജി. റെജി, കെ.എം.അഷറഫ് എന്നിവർ പ്രസംഗിച്ചു.

ജാഥാ ക്യാപ്റ്റൻ ആർ.വി.ഇഖ്ബാൽ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.യോഗത്തിന് ഫെഡറേഷൻ ഏരിയാ സെക്രട്ടറി എം.എ.റിബിൻ ഷാ സ്വാഗതവും പ്രസിഡണ്ട് സാജൻ വർഗീസ് നന്ദിയും പറഞ്ഞു.

സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വരുന്ന വഴിയോര കച്ചവട തൊഴിലാളികൾക്കായി സമഗ്ര നിയമം നടപ്പിലാക്കുക, ലൈസൻസ് അനുവദിക്കുക, ചില്ലറ വ്യാപാര രംഗത്തെ കോർപ്പറേറ്റുവൽക്കരണം അവസാനിപ്പിക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂൺ 1 ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു)നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർഥമാണ് ജാഥ സംഘടിപ്പിക്കുന്നത്.

error: Content is protected !!