KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി.​സി. ജോ​ർ​ജി​നെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; പൂ​ജ​പ്പു​ര ജ​യി​ലി​ലേ​ക്ക് മാ​റ്റും

മതവിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത മുൻ പൂഞ്ഞാർ എംഎൽഎ പി.​സി. ജോർ​ജി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് പി.​സി. ജോ​ർ​ജി​നെ വഞ്ചിയൂർ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്.
പി.​സി. ജോ​ർ​ജി​നെ പൂ​ജ​പ്പു​ര ജ​യി​ലി​ലേ​ക്ക് മാ​റ്റും. ജയിലിൽ കൊണ്ടുപോകുന്നതിന് മുന്നോടിയായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് പി.സി. ജോർജിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി മേയ് 30ന് പരിഗണിക്കും. പുറത്തുനിന്നാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തത്.

കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനാല്‍ കഴിഞ്ഞ ദിവസമാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കിയിരുന്നത്. ഇതിന് തൊട്ടുപിന്നാലെ കൊച്ചിയിലെത്തി പോലീസ് സംഘം ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു. രാത്രിതന്നെ തിരുവനന്തപുരത്തേക്കും എത്തിച്ചു.

error: Content is protected !!