നവകേരള സദസ് സംഘടിപ്പിച്ചു
പൊൻകുന്നം : സിപിഐ എം പൊൻകുന്നം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള സദസ് സംഘടിപ്പിച്ചു. പൊൻകുന്നം മഹാത്മ ഗാന്ധി ടൗൺ ഹാളിൽ സംഘടിപ്പിച്ച സദസ് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു.
പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ സേതുനാഥ് അധ്യക്ഷനായി. വാഴൂർ ഏരിയാ സെക്രട്ടറി വി ജി ലാൽ , പൊൻകുന്നം ലോക്കൽ കമ്മിറ്റിയംഗം ബി ഗൗതം, കെ ടി സുരേഷ് എന്നിവർ സംസാരിച്ചു.