അനിശ്രീ സാബു – സിപിഐ എരുമേലി ലോക്കൽ സെക്രട്ടറി
എരുമേലി : സിപിഐ എരുമേലി ലോക്കൽ കമ്മറ്റിയെ ഇനി വനിത നയിക്കും. ഇന്നലെ നടന്ന ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയായി അനിശ്രീ സാബു തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയാണ് ചെറുവള്ളി എസ്റ്റേറ്റ് വാർഡ് അംഗം കൂടിയായ അനിശ്രീ.
ആദ്യമായി ജനപ്രതിനിധി ആയതിന് പിന്നാലെ അനിശ്രീയ്ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവിയും ഇപ്പോൾ പാർട്ടി ലോക്കൽ സെക്രട്ടറി സ്ഥാനവും ലഭിച്ചിരിക്കുകയാണ്. വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ഇനിയും പാർട്ടിയിൽ തുടരുമെന്ന് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജില്ലാ സെക്രട്ടറി സി കെ ശശിധരൻ പറഞ്ഞു. പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒപിഎ സലാം, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, നേതാക്കളായ കെ ടി പ്രമദ്, വി പി സുഗതൻ, സുജിത് കുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.