അംഗണവാടികളിൽ പ്രവേശനോത്സവം .
ചെറുവള്ളി : അംഗണവാടികളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. പുതിയ കുട്ടികളെ പൂക്കളും ബലൂണും നല്കിയാണ് സ്വീകരിച്ചത്. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പായസ വിതരണവും ഉണ്ടായിരുന്നു.
പടനിലത്തെ 24ാം നമ്പർ അംഗണവാടിയിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജി പാമ്പൂരി ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ. ജയാ ശ്രീധർ അധ്യക്ഷത വഹിച്ചു. ആശാ വർക്കർ രമാദേവി, ഏ എൽ.എം.സി. അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു