ബിജെപി പഠനോപകരണ വിതരണം നടത്തി
പൊൻകുന്നം : ബിജെപി ചിറക്കടവ് ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം കെ ഷാജി അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ.ജി കണ്ണൻ പഠനോപകരണ വിതരണം ഉദ്‌ഘാടനം ചെയ്തു.കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ആർ .മോഹനൻ, ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിമാരായ വി.ഉണ്ണിമോൻ, പി. സന്തോഷ്‌കുമാർ ,ബൂത്ത് കമ്മിറ്റി ഭാരവാഹികളായ,വി.ജി റെജി, അനൂപ് ചന്ദ്രൻ, പ്രദീപ് കുമാർ , കിഷോർ ,പ്രതീഷ് എന്നിവർ നേതൃത്വം നൽകി.