എരുമേലിയിൽ ഗുരുദേവന്റെ ചിത്രം വികൃതമാക്കിയതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി
എരുമേലി : എസ്എൻഡിപി എരുമേലി യൂണിയനിലെ 1695 – നമ്പർ കരിങ്കല്ലുമുഴി ശാഖ ഓഫിസിലെ ബോർഡിൽ ശ്രീ നാരായണ ഗുരുവിന്റെ ചിത്രത്തിൽ മുഖത്ത് കരി തേച്ച നിലയിൽ കണ്ടെത്തി. ഗുരുദേവന്റെ മുഖം വികൃതമാക്കിയ സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് SNDP യോഗം എരുമേലി യൂണിയന്റെ നേതൃത്വത്തിൽ കരിങ്കല്ലുംമൂഴി ശാഖാ അങ്കണത്തിൽ നിന്നും എരുമേലിയിലേയ്ക്ക് പ്രതിഷേധ പ്രകടനം നടന്നു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം യൂണിയൻ ചെയർമാൻ എം ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം. വി അജിത്കുമാർ അധ്യക്ഷത വഹിക്കുകയും, വൈസ് ചെയർമാൻ കെ ബി ഷാജി മുഖ്യ പ്രഭാഷണം നടത്തുകയും, കരിങ്കലും മുഴി ശാഖാ പ്രസിഡൻ്റ് ദാമോദരൻ എം കെ സ്വാഗതം ആശംസിക്കുകയും, യൂണിയൻ ജോ. കൺവീനർ വിനോദ് ജി കൃതജ്ഞത പറയുകയും ചെയ്തു.
യൂണിയൻ കൗൺസിൽ അംഗങ്ങളായ രവികുമാർ, സന്തോഷ്, യൂത്ത് മൂവ്മെൻ്റ് ചെയർമാൻ ഷിൻ ശ്യാമളൻ, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, കൺവീനർ റെജിമോൻ പൊടിപ്പാറ, വനിതാസംഘം ചെയർമാൻ സുജാത ഷാജി, കൺവീനർ ശോഭന മോഹൻ, കമ്മിറ്റി അംഗം സുധാമണി, വൈദിക സമിതി വൈസ് പ്രസിഡൻ്റ് ബിജു ശാന്തി, കരിങ്കല്ലും മുഴി ശാഖാ സെക്രട്ടറി അനിത, വിവിധ ശാഖാ പ്രസിഡൻ്റ്, സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ, ശാഖ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
