കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവേശനോത്സവം

കാഞ്ഞിരപ്പള്ളി : പേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ പുതിയതായി ആരംഭിച്ച പ്രീ പ്രൈമറി സ്കൂളിന്റെയും പഞ്ചായത്ത് തല പ്രവേശേനോത്സവത്തിന്റെയും ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എം.എൽ.എ നിർവഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്തംഗം പി.എ. ഷെമീർ, ഹെഡ്മിസ്ട്രസ് എൻ.എം.ഷാജിത , നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് പ്രസിഡന്റ് പി.എം.അബ്ദുൾ സലാം, പി.ടി.എ പ്രസിഡന്റ് പി.ആർ.സജി, അധ്യാപകരായ ജെയ്സൺ തോമസ്, രമാദേവിയമ്മ, സോഫിയ അസീസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!