എ.കെ.ജെ.എം. സ്കൂളിലെ പ്രവേശനോത്സവം വർണാഭമായി
കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം. സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം പതിവുപോലെ വർണാഭമായി. സ്കൂൾ മാനേജർ ഫാ. സ്റ്റീഫൻ സി. തടം എസ്.ജെ. നിലവിളക്കു കൊളുത്തി പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. കോവിഡ് കാലത്തെ അതിജീവിച്ച ഉണർവും ഉത്സാഹവും ഒരു പുതിയ ഉന്മേഷമായി കുട്ടികളിൽ നിറഞ്ഞു നിൽക്കട്ടെ എന്ന് തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം ആശംസിച്ചു.
വൈസ് പ്രിൻസിപ്പൽ ഫാ ലിന്റോ ആന്റോ എസ്.ജെ. സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കക്കുഴി, ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, വാർഡ് മെമ്പർ മഞ്ജു മാത്യു, എഫ്.എസ്.എ. പ്രസിഡന്റ് ടോമി കരിപ്പാപ്പറമ്പിൽ, പി.ടി.എ. പ്രസിഡന്റ് ജോബി മാത്യു പന്തിരുവേലിൽ, മദർ പി.ടി.എ. പ്രസിഡന്റ് എലിസബത്ത് വി. വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്.ജെ. കുട്ടികൾക്ക് ആശംസകൾ നേരുകയും പുതിയ അധ്യാപകരെ പൂച്ചെണ്ട് കൊടുത്തു സ്വീകരിക്കുകയും ചെയ്തു. സ്കൂൾ വിദ്യാർത്ഥി മിഷേൽ എലിസബത്ത് ഈ വർഷത്തെ തീം ‘ഇന്റഗ്രൽ ഫോർമേഷൻ’ നെ സംബന്ധിച്ച് ഒരു ലഘു പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ടോമി ജോസ് കൃതജ്ഞത രേഖപ്പെടുത്തി.
രണ്ടു വർഷങ്ങൾക്കു ശേഷം എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പ്രവേശനോത്സവം ആഘോഷിക്കാൻ സാധിച്ചതിൽ മാതാപിതാക്കളും കുട്ടികളും അധ്യാപകരും സന്തോഷത്തിലാണ്.
വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിൽ വാദ്യമേളം, ചെണ്ട എന്നിവയുടെ അകമ്പടിയോടെ പൂച്ചെണ്ടുകൾ നൽകി ഒന്നാം ക്ലാസ്സിലെ നവാഗതർക്ക് ഉജ്ജ്വലമായ വരവേൽപ്പ് നൽകി. സ്കൂൾ ബുൾബുൾ ടീമിന്റെ പ്രകടനം ഏറെ ശ്രദ്ധ ആകർഷിച്ചു.









