കാറിന് മുകളിലേക്ക് ചരക്കുലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

പൊൻകുന്നം : ചൊവ്വാഴ്ച രാത്രി ദേശീയ പാത 183ൽ പൊൻകുന്നം കടുക്കാമല വളവിൽ കോഴിമുട്ടയുമായി പോകുകയായിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. ലോറിയിലുണ്ടായിരുന്ന കോട്ടയം വെച്ചൂർ ചിറ്റേഴത്തുചിറ റ്റിജിവിനും കാറിലുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റു. ഇരുവരും കോട്ടയത്ത് മെഡിക്കൽ കോളജിൽ ചികിൽത്സ തേടി. പരിക്ക് ഗുരുതരമല്ല.

തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നും ചേർത്തലക്ക് വരുകയായിരുന്ന കോഴിമുട്ട ലോറി ദേശീയ പാത 183ൽ കടുക്കാമല വളവിൽ കഴിഞ്ഞ രാത്രി 10.30 ഓടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ലോറി മറിഞ്ഞു തെന്നിനീങ്ങുന്നതിനിടെ പൊൻകുന്നം ഭാഗത്തേക്ക് വരുകയായിരുന്ന കാറും അപകടത്തിൽപ്പെട്ടു. കാർ പൂർണ്ണമായും തകർന്നു. ലോറി മറിഞ്ഞതിനെത്തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പൊൻകുന്നം പോലീസും ഹൈവേ പോലീസും നാട്ടുകാരും സ്ഥലത്ത് എത്തി. മറിഞ്ഞ ലോറി ഇന്നലെ പുലർച്ചെ റോഡിൽ നിന്നും നിക്കി . ലോറിയിൽ നിന്നും തെറിച്ചു വിണ മുട്ടകൾ റോഡിലും അടുത്ത പുരയിടത്തിലും പതിച്ചു.ഏകദേശം 12 ലക്ഷം രൂപായുടെ നഷ്ടം വന്നിട്ടുള്ളതായി ലോറിയുടമയായ കോഴിമുട്ട വ്യാപാരി പറഞ്ഞു.

error: Content is protected !!