ആറ് ബി.ടെക് പ്രോഗ്രാമുകൾക്ക് അക്രിഡിറ്റേഷനുമായി കൂവപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് മുൻനിരയിൽ

കാഞ്ഞിരപ്പള്ളി : പുതുതായി നാലു ബി .ടെക് പ്രോഗ്രാമുകളിൽ കൂടി എൻ ബി എ അക്രഡിറ്റേഷനുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് നേട്ടങ്ങളുടെ നെറുകയിൽ. സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, കെമിക്കൽ എഞ്ചിനീയറിംഗ് , മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ ഡിപ്പാർട്മെന്റുകളാണ് ഈ നേട്ടം കൈവരിച്ചത്. നിലവിലുള്ള ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗങ്ങൾ കൂടി ചേരുമ്പോൾ ആറു ബി.ടെക് പ്രോഗ്രാമുകൾക്ക് അക്രിഡിറ്റേഷനുമായി അമൽജ്യോതി മുൻനിരയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജ് പ്രോഗാമുകളുടെ ഗുണനിലവാരം നിർണയിക്കുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (NBA). അക്രഡിറ്റഡ് പ്രോഗാമുകളിൽ ബി ടെക് പഠനം പൂർത്തിയാക്കുന്നവർക് ബി. ടെക് ഓണേഴ്‌സ് , മൈനർ തുടങ്ങിയ വാല്യൂ ആഡഡ് പ്രോഗ്രാമുകൾക്ക് പുറമെ മികച്ച സർവകലാശാലകളിൽ ഉന്നതപഠന സാധ്യതകൾ, കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ — പ്രതേകിച്ചു ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ മേഖലകളിൽ സൗകര്യങ്ങൾ ലഭ്യമാണ് .

ന്യൂഡൽഹി ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. അബ്‌ദുൾ ഖയ്യും അൻസാരിയുടെ നേതൃത്ത്വത്തിലുള്ള ഒൻപത് അംഗ സമിതി മേയ് 13 മുതൽ 15 വരെ നടത്തിയ സമഗ്ര വിലയിരുത്തലിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . സംസഥാനത്തെ 120 – ഓളം വരുന്ന ന്യൂ ജനറേഷൻ എഞ്ചിനീയറിങ് കോളേജുകളിൽ ഏറ്റവും ഉയർന്ന നേട്ടം ആണ് ആറു പ്രോഗ്രാമുകളിലെ എൻ .ബി.എ. അക്രഡിറ്റേഷൻ. ഈ നേട്ടം കരസ്ഥമാക്കിയ പ്രോഗ്രാമുകളിലെ അധ്യാപക – അനധ്യാപക -വിദ്യർത്ഥി – അലുംനി -പി റ്റി എ വിഭാഗങ്ങളെ അമൽജ്യോതി രക്ഷാധികാരി ബിഷപ് ജോസ് പുളിക്കൽ, മാനേജിങ് ട്രസ്റ്റി മോൺ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മാനേജർ ഫ. ഡോ . മാത്യു പായിക്കാട്ട് , ഡയറക്ടർ ഡോ. സെഡ് വി ളകപ്പറമ്പിൽ , പ്രിൻസിപ്പൽ ഡോ . ലില്ലിക്കുട്ടി ജേക്കബ് , രജിസ്ട്രാർ പ്രൊഫ. ടോമി ജോസഫ് , ഡീൻ അക്കാദമിക് ഡോ . ജേക്കബ് ഫിലിപ്പ് എന്നിവർ അഭിനന്ദിച്ചു.

error: Content is protected !!