KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ “സ്നേഹവീട്” ഒരുക്കുന്നു.

പാറത്തോട് : പ്രളയത്തില്‍ വീട് പൂർണമായി തകർന്ന 9-ാം വാർഡിലെ സുനിത ജോണിന് പാറത്തോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ചുകൊടുക്കുന്ന വീടിന്റെ തറക്കല്ലിടൽ നടന്നു. ഇടക്കുന്നം സി.എസ്.ഐ സെന്റ് തോമസ് ചര്‍ച്ച് വികാർ ഫാ. സി.പി ജോണിന്റെ കാർമികത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് വീടിന് തറക്കല്ലിട്ടു.

വൈസ് പ്രസിഡന്‍റ് ശ്രീമതി സിന്ധു മോഹനൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ശ്രീ ജോണിക്കുട്ടി മഠത്തിനകം , ശ്രീമതി വിജയമ്മ വിജയലാൽ , ശ്രീമതി ഷേർലി വര്‍ഗീസ്, മെമ്പര്‍മാരായ ശ്രീ. റ്റി. രാജന്‍, ശ്രീ. കെ കെ ശശികുമാര്‍, ശ്രീമതി. സോഫി ജോസഫ്, ശ്രീ അലിയാര്‍ കെ.യു, ശ്രീമതി. സുമീന അലിയാര്‍, ശ്രീമതി. ജോളി തോമസ്, ശ്രീ. ആന്‍റണി ജോസഫ്, ശ്രീ.ബിജോജി തോമസ്, ശ്രീമതി ഏലിയാമ്മ ജോസഫ്, ശ്രീ.സിയാദ് കെ.എ, ശ്രീമതി. ഷാലിമ്മ ജെയിംസ്, ശ്രീമതി.ബീനാ ജോസഫ്, ശ്രീമതി ജിജി ഫിലിപ്പ്, ശ്രീ. കെ.പി സുജീലന്‍ , സെക്രട്ടറി ശ്രീ അനൂപ് എന്‍ , അസി.സെക്രട്ടറി ശ്രീമതി.സിന്ധുമോള്‍ എസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി.റോജി ബേബി , വൈസ് ചെയർപേഴ്സൺ ഷൈനി ലത്തീഫ് , സി ഡി എസ് അംഗങ്ങൾ , ഊരുകൂട്ടം മൂപ്പൻ ശ്രീ ബേബി പൗലോസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

error: Content is protected !!