KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“എന്റെ പൂക്കളം, വീട്ടുമുറ്റത്ത് ” പൂന്തോട്ട നിർമ്മാണത്തിന് തുടക്കമായി

പൊൻകുന്നം : ഓണത്തിന് വീട്ടിൽ ഒരു പൂക്കളം ഒരുക്കുക എന്ന ലക്ഷ്യത്തോടെ, റെഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എന്റെ പൂക്കളം പദ്ധതിയുടെ ഭാഗമായി 101 വീട്ടുമുറ്റത്ത് പൂന്തോട്ടം നിർമ്മിക്കുന്നതിന് തുടക്കം കുറിച്ചു. കാവുങ്കൽ നിവേദ്യ, നിരഞ്ജന, ഇളയശ്ശേരിയിൽ ദേവി, ഭദ്ര എന്നീ കുട്ടികൾക്ക് പരിസ്ഥിതി പ്രവർത്തകനും എന്റെ പൂക്കളം പദ്ധതിയുടെ ചെയർമാനുമായ എസ്. ബിജു ചെടികൽ നൽകിക്കൊണ്ട്, അവരുടെ വീട്ടുമുറ്റത്ത് പൂന്തോട്ട നിർമ്മാണം ആരംഭിച്ചു.

റെഡ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് അരുൺകുമാർ. വി, സെക്രട്ടറി ഹരികുമാർ കെ.എസ്, ഖജാൻജി അരുൺ കൃഷ്ണൻ, രാജേഷ് കെ.ജി, ഗിരീഷ് പി.ജി, രാഹുൽ രാജൻ, നിബു .എന്, ഹരികൃഷ്ണൻ, ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഓണത്തിന് വീട്ടിൽ ഒരു പൂക്കളം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ ലക്ഷ്യം.

error: Content is protected !!