KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി സെന്റ് തോമസ് സ്കൂളിൽ “ഹരിതാഭ 2022 “

എരുമേലി : “ഹരിതാഭ 2022” എന്ന പേരിൽ എരുമേലി സെന്റ് തോമസ് ഹയ ർ സെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി സംരക്ഷണ പരിപാടികൾ നടന്നു. കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസി. ഫോറസ്ററ് കൺസർവേറ്റർ കെ.എ സാനു വൃക്ഷ തൈ വിതരണോദ്ഘാടനം നിർവഹിച്ചു.

“ഭൂമി അമ്മയ്ക്ക് എന്റെ സമ്മാനം” പദ്ധതി പ്രൊഫ. എം.ജി.വർഗീസും പ്ലാസ്റ്റിക് ഗ്രോ ബാഗുകൾക്ക്‌ പകരമുള്ള സഞ്ചി ചലഞ്ച് പദ്ധതി സ്‌കൂൾ മാനേജർ റവ. ഫാ. വർഗീസ് പുതുപ്പറമ്പിലും വായു മലിനീകരണം തടയുന്നതിന് എന്റെ മുറ്റത്തും ഓക്സിജൻ പാർലർ എന്ന പദ്ധതി നേച്ചർ ക്ലബ് കൺവീനർ മനോജ് ജോസഫും ഉദ്ഘാടനം ചെയ്‌തു. ഹെഡ്മിസ്ട്രസ് മേഴ്‌സി ജോൺ, നേച്ചർ ക്ലബ് കോർഡിനേറ്റർ സിനി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!