സ്‌ത്രീ സുരക്ഷാനിയമങ്ങള്‍
സത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സ്ത്രീയുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ഒരു സാമൂഹ്യക്രമം കൊണ്ടുവരുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പല നിയമ നിര്‍മാണങ്ങളും നടത്തിയിട്ടുണ്ട്. അവയില്‍പെട്ട ഏതാനും നിയമങ്ങള്‍ മനസ്സിലാക്കാം:
1. ബലാത്സംഗം (Rape): ഇന്ത്യന്‍ ശിക്ഷാനിയമം 376 (1)ാം വകുപ്പില്‍ ബലാത്സംഗത്തിന്റെ ശിക്ഷ ഏറ്റവും കൂടിയത് ജീവപരന്ത്യം തടവും കുറഞ്ഞത് 7 വര്‍ഷവുമായി നിജപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ 376(2)ാം ഉപവകുപ്പുപ്രകാരം ഏറ്റവും കുറഞ്ഞ ശിക്ഷ 10 വര്‍ഷമാക്കിയിരിക്കുന്നു.
2. മാനഭംഗം (Oturaging Modesty): ഇന്ത്യന്‍ ശിക്ഷാനിയമം 354ാം വകുപ്പുപ്രകാരം ഒരു സ്ത്രീയോട് മര്യാദ ലംഘനം നടത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി അവളുടെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ 2 വര്‍ഷം തടവുശിക്ഷ ലഭിക്കും.
3. സ്ത്രീധന മരണം (Dowry Death): ഇന്ത്യന്‍ ശിക്ഷാനിയമം 304ബി വകുപ്പു പ്രകാരം വിവാഹത്തിനുശേഷം 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ തീപ്പൊള്ളല്‍കൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും അസ്വാഭാവിക സാഹചര്യങ്ങളിലോ ഒരു സ്ത്രീയുടെ മരണം സംഭവിക്കുകയും മരണത്തിന് തൊട്ടുമുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് ഭര്‍ത്താവോ ബന്ധുക്കളോ അവളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കാണുകയും ചെയ്താല്‍ ആ മരണത്തെ ‘സ്ത്രീധന മരണം’ എന്നു പറയാം. സ്ത്രീധന മരണത്തിന് കുറ്റക്കാരായവര്‍ക്ക് ജീവപരന്ത്യം തടവുശിക്ഷവരെ ലഭിക്കാം. ശിക്ഷ 7 വര്‍ഷത്തില്‍ കുറയാന്‍ പാടില്ല.
4. ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ചെയ്യുന്ന ക്രൂരത (Cruetly by husband or relatives of husband): ഇന്ത്യന്‍ ശിക്ഷാനിയമം 498(എ) വകുപ്പില്‍ സ്ത്രീപീഡനത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഒരു സ്ത്രീയുടെ ഭര്‍ത്താവോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ഏതെങ്കിലും ബന്ധുവോ ഒരു സ്ത്രീയെ ക്രൂരതക്ക് വിധേയയാക്കുകയാണെങ്കില്‍ 3 വര്‍ഷത്തോളം വരുന്ന തടവുശിക്ഷയോ പിഴയോ ലഭിക്കാവുന്നതാണ്.
5. ആളപഹരണവും തട്ടികൊണ്ടുപോകലും (Kidnapping and Abduction): ഇന്ത്യന്‍ ശിക്ഷാനിയമം 366 പ്രകാരം ഒരു സ്ത്രീയെ അപഹരിച്ചുകൊണ്ടുപോകുകയോ തട്ടികൊണ്ടുപോകുകയോ ചെയ്യുകയോ അവളെ ഇഷ്ടത്തിന് വിപരീതമായി വിവാഹത്തിനോ ലൈംഗിക വേഴ്ചയ്‌ക്കോ പ്രേരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ 10 വര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാം.
6. സ്ത്രീകളെ ശല്യം ചെയ്യല്‍ (Eve Teasing / Sexual Harrasment): ഒരു സ്ത്രീയുടെ മര്യാദയെ ലംഘിക്കണമെന്ന ഉദ്ദേശത്തോടുകൂടി ഏതെങ്കിലും വാക്കുകള്‍ ഉച്ചരിക്കുകയോ ഏന്തെങ്കിലും ചേഷ്ടകള്‍ കാണിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാം. ഫോണില്‍കൂടിയോ എഴുത്തുകളില്‍ കൂടിയോ ശല്യം ചെയ്യുന്നതും ഇന്ത്യന്‍ശിക്ഷാനിയമം 294 (ബി) പ്രകാരം അശ്ലീല വാക്കുകള്‍ പറയുകയോ അശ്ലീല ഗാനങ്ങള്‍ പാടുകയോ ചെയ്യുന്നതും 3 മാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
7. ഗര്‍ഭഛിദ്രവും ഗര്‍ഭസ്ഥ ശിശുവിന്റെ മരണം സംഭവിപ്പിക്കുന്നതും (Causing miscarriage and pr-eventing child from being born alive): ഇന്ത്യന്‍ ശിക്ഷാനിയമം 313ാം വകുപ്പു പ്രകാരം സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നത് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
8. വിവാഹവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ (Offence relating to marriage): നിയമപരമായി വിവാഹം ചെയ്യാതെ ഒരു സ്ത്രീയോടൊപ്പം താമസിക്കുകയും ഭാര്യയാണെന്ന് വിശ്വസിപ്പിച്ചുകൊണ്ട് അവരുമായി ലൈംഗികവേഴ്ച നടത്തുകയും ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 493ാം വകുപ്പുപ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
10. സ്ത്രീധന നിരോധന നിയമം (Dowry Prohibition Act 1961): ഈ നിയമത്തിന്റെ 3ാം വകുപ്പുപ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും 5 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.