സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ട്ടപെട്ട ബസ് ഫുട്പാത്തിലേക്ക് കയറ്റിനിർത്തി.. അപകടം ഒഴിവായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിന് മുമ്പിൽ ശനിയാഴ്ച വൈകുന്നേരം സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ട്ടപെട്ട ബസ് ഫുട്പാത്തിലേക്ക് കുറുകെ കയറ്റി നിർത്തിയതോടെ ഏറെനേരം ട്രാഫിക് ബ്ലോക്ക് ഉണ്ടായി . സ്റ്റാൻഡിൽ നിന്നും ഇറങ്ങിവരവേ അപ്രതീക്ഷിതമായി ബസിന്റെ സ്റ്റിയറിംഗിന്റെ ജോയിന്റ് വിട്ടു പോയതിനാൽ ഡ്രൈവർക്ക് മെയിൻ റോഡിലേക്ക് വണ്ടി തിരിക്കുവാൻ സാധിക്കാതെ വന്നതോടെ, ബസ് നേരെ ഫുട്പാത്തിലേക്ക് കയറ്റുകയായിരുന്നു. അപ്രതീക്ഷിതമായി, റോഡ് ക്രോസ്സ് ചെയ്ത് ബസ്സിന്റെ നേരെയുള്ള വരവുകണ്ട് ആളുകൾ പരിഭ്രമിച്ച് ഓടിമാറുകയായിരുന്നു.

കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോയ അയാൻ ബസ്സാണ് റോഡിൽ ഏറെനേരം മാർഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് കിടന്നത്. സ്റ്റീയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ, മെയിൻ റോഡിലേക്ക് തിരിക്കുവാൻ സാധിക്കുവാൻ വന്നതോടെ, റോഡിൽ കുറുകെ കിടന്ന് പൂർണമായ ബ്ലോക്ക് ഉണ്ടാക്കാതിരിക്കുവാൻ എതിർവശത്തെ ഫുട്പാത്തിലേക്ക് വണ്ടി കയറ്റി നിർത്തുകയായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു. അപ്രതീക്ഷിതമായി ബസ് നേരെ വരുന്നത് കണ്ട് ‌ ഫുട്പാത്തിന് സമീപമുള്ള കടകളിലും ഉണ്ടായിരുന്നവർ പരിഭ്രമിച്ച് ഓടിമാറി.

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കോൺക്രീറ്റ് സ്ലാബുകൾ ഏറെ പൊങ്ങി നിൽക്കുന്നതിനാൽ പുറത്തേക്ക് പോകുന്ന ബസ്സുകളുടെ അടി ഇടിച്ച് ജോയിന്റ് വീട്ട് പോകുന്നത് പതിവാണ്. ബസ് സ്റ്റാൻഡിലേക്കുള്ള പുത്തനങ്ങാടി റോഡിന്റെ ആരംഭത്തിൽ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ ഇതുവഴി കയറുന്ന വാഹനങ്ങളുടെയും അടിഭാഗം ഇടിച്ചു തകരുന്നത് സ്ഥിരം കാഴ്ചയാണ്. പ്രവേശന കവാടത്തിലും ,ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് വരുന്ന കവാടത്തിലും ഉള്ള കുഴികൾ അടച്ചു വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് ബസ് ജീവനക്കാർ ആവശ്യപെടുന്നു .

error: Content is protected !!