KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കുറുക്കൻ ചത്തു

പൊൻകുന്നം : ശാന്തി ആശുപത്രിക്കു സമീപം പൊട്ടി കിടക്കുന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ചത്ത നിലയിൽ കുറുക്കനെ കണ്ടെത്തി. ശനിയാഴ്ച വെളുപ്പിന് പത്രവിതരണത്തിന് ബൈക്കിൽ പോകവേ, പി വി രാജേഷാണ് കുറുക്കൻ ഷോക്കേറ്റ് ചത്തു കിടക്കുന്നത്
ആദ്യം കണ്ടത്. ലൈൻ പൊട്ടി വീണതിന്റെ അപകടം മനസ്സിലാക്കി, ഉടൻ തന്നെ അധികാരികളെ വിവരം അറിയിച്ചു സുരക്ഷാ നടപടികൾ ചെയ്തു.

പ്രദേശത്ത് രാത്രിയായാൽ കുറുക്കന്മാരുടെ ശല്യം വളരെയധികമാണ് . പലരും കുറുക്കൻമാരുടെ ആക്രമണത്തിൽ പെട്ടിട്ടുമുണ്ട് . കുറുക്കന്മാർ വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ് .

error: Content is protected !!