സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദ അന്തരീക്ഷം പുനഃസ്ഥാപിക്കണം: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: സമീപകാലത്ത് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന, സമുദായങ്ങൾ തമ്മിലുള്ള കെട്ടുറപ്പിനെ തകർക്കുന്ന വിധത്തിൽ ചില ഛിദ്രശക്തികളുടെ പ്രവർത്തനങ്ങളിൽ സമൂഹം ജാഗരൂകരാകണമെന്നും മതസൗഹാര്‍ദ്ദം നിലനിർത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തങ്ങളിൽ അസോവ മുൻകൈ എടുക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാര്‍ ജോസ് പുളിക്കൽ അഭ്യർത്ഥിച്ചു . അസോവയുടെ പതിമൂന്നാം വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യാതിഥിയായെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ മാർ പുളിക്കൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. പ്രസിഡന്റ് അഡ്വ. എബ്രാഹം മാത്യു അധ്യക്ഷനായി. റവ. ഫാ. ഡോമിനിക് അയിലൂപ്പറമ്പിൽ, ഭാരവാഹികളായ എ.എം. മത്തായി, പ്രൊഫ. എം.റ്റി.ജോണി, പി.ജെ. ആന്റണി, സണ്ണി ജോസഫ്, പ്രൊഫ. ജോർജ് ജോസഫ്, പ്രൊഫ.ഫിലോമിന ജോസഫ് തുടങ്ങിയവർ സംസാരിച്ചു.