KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി കരിമ്പിൻതോട് വനപാതയിൽ വീണ്ടും അപകടം ; നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

എരുമേലി : പതിവായി അപകടം ഉണ്ടാകുന്ന എരുമേലി റാന്നി സംസ്ഥാന പാതയിലെ കരിമ്പിൻതോട് വനപാതയിൽ വീണ്ടും അപകടം.
റാന്നിയിൽ നിന്നും എരുമേലിലേയ്ക്ക് വരികയായിരുന്നു പത്തനാപുരം സ്വദേശി യുടെ കാറാണ് അപകടത്തിൽപ്പെട്ടത്. പെട്ടന്ന് മുന്നിൽ വെട്ടിതിരിഞ്ഞു വന്ന ലോറിയിൽ ഇടിയ്ക്കാതിരിക്കാൻ റോഡിന്റെ എതിർ വശത്തേക്ക് കാർ തിരിച്ചതോടെ നിയന്ത്രണം വിട്ട്, റോഡിന്റെ വശത്ത് കിടന്ന തടിയിലേക്ക് കയറി കാർ തല കീഴായി മറിയുകയായിരുന്നു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. എരുമേലി റാന്നി സംസ്ഥാന പാതയിലെ കരിമ്പിൻതോട് വന പാതയിൽ വെച്ചാണ് അപകടമുണ്ടായത്. പത്തനാപുരം സ്വദേശിയാണ് കാറിൽ ഉണ്ടായിരുന്നത്. എരുമേലിയിലേക്ക് കാർ ഡ്രൈവ് ചെയ്തുവരുന്നതിനിടെ വനപാതയിൽ വെച്ച് എതിരെ വന്ന ടോറസ് ലോറി പെട്ടന്ന് റോഡിന്റെ മധ്യ ഭാഗത്തേക്ക്‌ വെട്ടിതിരിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് കാർ ഡ്രൈവർ പറഞ്ഞു. ലോറിയിൽ ഇടിയ്ക്കാതിരിക്കാൻ റോഡിന്റെ ഇടതുവശത്തേക്ക് കാർ തിരിച്ചു മാറ്റിയപ്പോൾ റോഡിൻറെ വശത്ത് ഇട്ടിരുന്ന തടിയിൽ കയറുകയും തുടർന്ന് കാറിൻറെ അടിയിൽ തടി ഉരുളയും ചെയ്തതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിയുകയായിരുന്നു.

error: Content is protected !!