സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ രാജി അനിവാര്യം : പി.സി ജോർജ്
കാഞ്ഞിരപ്പള്ളി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചേ മതിയാവൂവെന്ന് ജനപക്ഷം ചെയർമാൻ പിസി ജോർജ്. നാടെങ്ങും നടക്കുന്ന പൊതുജനങ്ങളുടെ കനത്ത പ്രതിഷേധത്തെ നേരിടുവാൻ സാധിക്കാതെ ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ രാജി ഉണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു. ജനപക്ഷം കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ബിനോയി മാർട്ടിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ എഫ് കുര്യൻ കളപ്പുരയ്ക്കപ്പറമ്പിൽ, ജോർജ് സെബാസ്റ്റ്യൻ മണിക്കൊമ്പേൽ, ജോഷി കാപ്പിയാങ്കൽ, റെനീഷ് ചൂണ്ടച്ചേരി, ജോസഫ് കുട്ടപ്പൻ, പ്രവീൺ രാമചന്ദ്രൻ, ജോണി പള്ളിപ്പറമ്പിൽ,ജോഷി പി.എഫ്,ജോൺസൺ കപ്പാട്,രാകേഷ് വിഴിക്കത്തോട്,ഐസക് കടന്തോട്,സെബാസ്റ്റ്യൻ ചൂണ്ടച്ചേരി,ജിൻസ് ജോയി,സിബി ജോസഫ്,ടോണി ജോർജ്,ബിജു തട്ടാരപ്പറമ്പിൽതുടങ്ങിയവർ പ്രസംഗിച്ചു.