KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം പഞ്ചായത്തിന് പുതിയ ആംബുലൻസ് കൈമാറി

മുണ്ടക്കയം : പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി മുണ്ടക്കയം പഞ്ചായത്ത്ന് അനുവദിച്ച ആംബുലൻസ് നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റായം ഗോപകുമാർ കൈമാറി . ജില്ലാ പഞ്ചായത്തംഗം സുഭേഷ് സുധാകരന്റെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ചാണ് ആംബുലൻസ് വാങ്ങിയത്. പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ചടങ്ങിൽ എം.എൽ.എ അദ്ധ്യക്ഷനായി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി.ആർ. . അനുപമ, ബ്ലോക്ക്‌ പ്രസിഡന്റ്‌ അജിതാ രതീശ് , ബ്ലോക്ക്‌ പഞ്ചായത്ത്മെ മ്പർ പി കെ പ്രദീപ്‌, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി വി അനിൽകുമാർ, പ്രസന്ന ഷിബു, പഞ്ചായത്ത് അംഗങ്ങളായ ബെന്നി ചേറ്റുകുഴി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം ജി രാജു, ടി കെ ശിവൻ, അനിൽ സുനിത, റഷീദ് ടി എസ്, ചാർലി കോശി എന്നിവർ സംസാരിച്ചു.

error: Content is protected !!