പ്രളയബാധിത മേഖലയിലെ ജപ്തി നടപടികൾ അവസാനിപ്പിക്കുക: എ.ഐ.വൈ.എഫ് ധർണ നടത്തി

കുട്ടിക്കൽ : പ്രളയം മൂലം ദുരന്തഭൂമിയായി മാറിയ കൂട്ടിക്കൽ പഞ്ചായത്തിൽ, അതിജീവനത്തിന്റെ പാതയിൽ ജനങ്ങൾ ജീവിതം തിരിച്ചുപിടിക്കുവാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ. ബാങ്കുകളും അധികാരികളും നടത്തുന്ന ജപ്തി നടപടികൾ അടിയന്തിരമായി നിർത്തിവയ്ക്കുക എന്ന ആവശ്യവുമായി സിപിഐ യുവജന സംഘടനയായ എഐവൈഎഫ്. എഐവൈഎഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടിക്കൽ വില്ലേജ് ഓഫിസിനു മുന്നിൽ ധർണ നടത്തി.

ഉരുൾപൊട്ടലിൽ തകർന്ന കൂട്ടിക്കൽ പഞ്ചായത്തിന്റെ പല പ്രദേശങ്ങളും അതിജീവനത്തിന്റെ പാതയിൽ തന്നെയാണ്. പാലങ്ങളുടെയും റോഡുകളുടെയും പുനരുദ്ധാരണം ഇനിയും നടത്തിയിട്ടില്ല. സഹായവിതരണവും പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ബാങ്കുകൾ ജപ്തി നടപടി കളുമായി എത്തിയാൽ തടയുമെന്ന് ആഹ്വാനം ചെയ്തായിരുന്നു സമരം.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗവും സിപിഐ ലോക്കൽ കമ്മിറ്റിയംഗവുമായ അഞ്ജലി ജേക്കബ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗവും സി പിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.
സി പിഐ ലോക്കൽ സെക്രട്ടറി സനീഷ് പുതുപ്പറമ്പിൽ, സി പിഐ മണ്ഡലം കമ്മിറ്റിയംഗം വിനീത് പനമൂട്ടിൽ, എഐവൈഎ ഫ് മണ്ഡലം ജോ. സെക്രട്ടറി കണ്ണൻ പുലിക്കുന്ന്, എഐവൈ എഫ് മേഖലാ സെക്രട്ടറി അഭിജി ത്ത് വിശ്വനാഥ്, മണ്ഡലം എഐ എസ്എഫ് മണ്ഡലം സെക്രട്ടറി കിരൺ രാജ്, പഞ്ചായത്തംഗങ്ങ ളായ സിന്ധു മുരളി, രജനി സു ധീർ, സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.കെ.ഭാസി, ടി.പി റഷീദ്, മനേഷ് പെരുമ്പള്ളി സാബു പുതുവേൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!