എസ്എസ്എൽസി പരീക്ഷ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ 99.25 ശതമാനം വിജയം
കാഞ്ഞിരപ്പള്ളി: എസ്എസ്എൽസി പരീക്ഷയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ 99.25 ശതമാനം വിജയം. കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, ഈരാറ്റുപേട്ട എന്നീ ഉപജില്ലകൾ ഉൾപ്പെടുന്നതാണ് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല. ഇതിൽ 47 എയ്ഡഡ് സ്കൂളുകളും അഞ്ച് അൺ എയ്ഡഡ് സ്കൂളുകളും 18 സർക്കാർ സ്കൂളുകളും രണ്ട് ടെക്നിക്കൽ സ്കൂളുകളും ഉൾപ്പെടുന്നു. 5192 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. ഇവരിൽ 5153 പേരും വിജയിച്ചു. 424 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിദ്യാഭ്യാസ ജില്ലയിൽ 54 സ്കൂളുകൾക്ക് നൂറു ശതമാനം വിജയം നേടാനായി. കഴിഞ്ഞ വർഷം 99.56 ശതമാനമായിരുന്നു വിജയം.