അഗ്നിപഥിനെതിരെ കാഞ്ഞിരപ്പള്ളിയിലും പ്രതിഷേധം
കാഞ്ഞിരപ്പള്ളി : ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി മേഖല കമ്മിറ്റി കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. DYFI മുൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജാസ് റാഷിദ് പ്രകടനം ഉദ്‌ഘാടനം ചെയ്തു.
ഞായറാഴ്ച രാവിലെയാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഡൽഹിയിൽ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്.
എ.എ. റഹീം അടക്കമുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തുനീക്കിയത്. നിരവധി വനിതാ പ്രവര്‍ത്തകരും സമരത്തിലുണ്ടായിരുന്നു. ജനാധിപത്യരീതിയില്‍ സമരം ചെയ്ത പ്രവര്‍ത്തകരെയാണ് പോലീസ് ഒരു കാരണവുമില്ലാതെ ആക്രമിച്ചതെന്ന് എ.എ. റഹീം മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ നടന്നത് ഗുണ്ടായിസമാണ്. എം.പി.യാണെന്ന് അറിഞ്ഞിട്ടും തന്നെ ആക്രമിച്ചെന്നും അഗ്നിപഥ് പദ്ധതി പിന്‍വലിക്കും വരെ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും പോലീസ് വാഹനത്തില്‍നിന്ന് അദ്ദേഹം പ്രതികരിച്ചു.