സൗജന്യ വഴിയോര ഓപ്പൺ ജിംനേഷ്യം നാടിനു സമർപ്പിച്ചു.

പൊൻകുന്നം : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവള്ളി ഡിവിഷനിലെ പടനിലത്ത് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രഭാത സവാരിക്കാർക്കും ഓടാനിറങ്ങുന്നവർക്കും
ഇനി പടനിലത്തു വന്നാൽ ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സൗജന്യമായി വ്യായാമം ചെയ്തു പോകാം . . തുറസ്സായ സ്ഥലത്ത് പണം മുടക്കാതെ പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യുവാൾ കഴിയുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തുള്ള പടനിലത്ത് ചിറക്കടവ് ഗ്രാമ പഞ്ചായത്ത്‌ വിട്ടുനൽകിയ സ്ഥലത്താണ് ജിംനേഷ്യം സ്ഥാപിച്ചിരിക്കുന്നത്. എയർവാക്കർ സിംഗിൾ, ആംലെഗ് പെഡൽ സൈക്കിൾ, ലെഗ് എക്സ്‌റ്റൻഷൻ, ഡബിൾ ടിസ്റ്റർ എന്നീ ഉപകരണങ്ങളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് മുകേഷ് കെ. മണി അദ്ധ്യക്ഷത വഹിച്ച സമ്മേളനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.എൻ. ഗിരീഷ് കുമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ
ഷാജി പാമ്പൂരി, പി.എം. ജോൺ, ലത ഷാജൻ,ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് സെക്രട്ടറി പി.എൻ സുജിത്ത് എന്നിവർ പങ്കെടുത്തു.

error: Content is protected !!