മുണ്ടക്കയത്ത് മിനി സിവിൽ സ്റ്റേഷൻ ; നടപടികൾക്ക് തുടക്കം കുറിച്ചതായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
മുണ്ടക്കയം : സർക്കാർ ഓഫിസുകൾ ഒരുമിച്ചു പ്രവർത്തിപ്പിക്കാം എന്ന ലക്ഷ്യത്തിൽ മുണ്ടക്കയത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ പ്രാരംഭ നടപടികൾ തുടങ്ങിയതായി പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമുള്ള സ്ഥലത്താണു സിവിൽ സ്റ്റേഷൻ നിർമിക്കുക. സബ് ട്രഷറി, ഐസിഡിഎസ് ഓഫിസ്, കൃഷിഭവൻ, മൃഗാശുപതി, ഹോമിയോ ക്ലിനിക്, ജല അതോറിറ്റി ഓഫിസ്, വൈദ്യുതി വകുപ്പ് ഓഫിസ് തുടങ്ങിയവ ഒരു കെട്ടിടത്തിൽ പ്രവർത്തിപ്പിക്കുന്നതിനൊപ്പം കോൺഫറൻസ് ഹാൾ, പൊതുജനങ്ങൾക്കു വിശ്രമമുറി തുടങ്ങിയ അനുബന്ധ സൗകര്യങ്ങളോടും കൂടി കെട്ടിടം നിർമിക്കുകയാണു ലക്ഷ്യം.
ഇതു സംബന്ധിച്ച് പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിനു പൊതുമരാമ ത്ത് വകുപ്പ് കെട്ടിടവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ, അസി. എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തി. പ്രവർത്തന ങ്ങൾ ഏകോപിപ്പിക്കുന്നതിനായി തഹസിൽദാർക്കു നിർദേശം നൽ കി. സിവിൽ സ്റ്റേഷനിലേക്കു മാ റി പ്രവർത്തിപ്പിക്കാവുന്ന ഓഫി സുകൾ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ അറിയിക്കണമെ ന്നു നിർദേശിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് എടുത്ത് തുക അനു വദിപ്പിക്കാനാണു പരിപാടി. സ്ഥലം സംബന്ധിച്ച ക്രമീകരണങ്ങൾ നടത്താൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയതായും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.