KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഈ വിജയത്തിന് വജ്രത്തിളക്കം .. ഉരുൾ പൊട്ടലിൽ അമ്മയും, സഹോദരനും, വീടും നഷ്ട്ടപെട്ട ആൻ മരിയ നേടിയത് മികച്ചവിജയം

കൂട്ടിക്കൽ . : അമ്മ സോണിയയെയും, കുഞ്ഞനിയൻ അലനെയും കഴിഞ്ഞ പ്രളയത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നഷ്ടപെട്ട കൂട്ടിക്കൽ ആറ്റുചാലിൽ ജോമിയുടെ മകൾ ആൻ മരിയക്ക് എസ്.എസ്.എൽ .സി. പരീക്ഷയിൽ മികച്ച വിജയം. വിധിയോട് പൊരുതി നേടിയത് എട്ട് എ പ്ലസ്സുകൾ.

പ്രളയത്തിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ആൻ മരിയയുടെ വീട് പൂർണമായും ഒലിച്ചുപോയി അമ്മ സോണിയയും, സഹോദരൻ അലനും വീടിനോടൊപ്പം മണ്ണിനടിയിൽ പെട്ടു. ദുരന്തം നടന്ന സമയത്ത് അച്ഛനോടൊപ്പം ആശുപത്രിയിൽ പോയതാണ്, അച്ഛൻ ജോണിയെയും ആൻ മരിയയെയും വിധി ബാക്കിവച്ചത്.
.
വീടിരുന്ന സ്ഥലത്ത് തറ മാത്രം അവശേഷിച്ചപ്പോൾ വെറുംകൈയോടെ ആയിരുന്നു ഇവരുടെ പിന്നീടുള്ള യാത്ര. ക്രൈസ്തവ കൾച്ചറൽ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇവർക്ക് വീട് നിർമ്മിച്ച് നൽകി. പക്ഷേ അമ്മയുടെയും സഹോദരനെയും സാന്നിധ്യം ഇല്ലാത്ത വിഷമം പുസ്തക താളുകളെ ഈറനണിയിച്ചുവെങ്കിലും. പത്താം ക്ലാസ് പരീക്ഷ ജയിക്കണമെന്ന തീരുമാനത്തിലുറച്ചു ആൻ മരിയ. . ഒടുവിൽ ഫലം വന്നപ്പോൾ എട്ടു വിഷയങ്ങൾക്ക് എ പ്ലസും രണ്ടു വിഷയങ്ങൾക്ക് എ ഗ്രേഡും നേടി.നന്നായി പഠിക്കുമായിരുന്ന അവൾക്ക് ഫുൾ എ പ്ലസ് കിട്ടേണ്ടതായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു

error: Content is protected !!