KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വായന ദിനാചരണം നടത്തി

കാഞ്ഞിരപ്പള്ളി: കോൺഗ്രസ് മണങ്ങല്ലൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി ഷെജി പാറയ്ക്കലിന്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു. ഓമനക്കുട്ടൻ കൊരട്ടി, ടോമി തുണ്ടിയിൽ, കെ.എസ്. ഷിനാസ് എന്നിവർ പ്രസംഗിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗംഗാ സജീഷിന് ലോകത്തിലെ 101 മഹാൻമാരുടെ ജീവചരിത്രമടങ്ങിയ പുസ്തകം നൽകി ആദരിച്ചു.

error: Content is protected !!