പാറത്തോട് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടത്തി.
പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസനസെമിനാര്‍ 20/06/2022 തീയതിയില്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് മാത്യു കോക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് .സിന്ധു മോഹനന്‍ യോഗത്തിന് സ്വാഗതമാശംസിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോണിക്കുട്ടി ഏബ്രാഹം മഠത്തിനകം 8,59,93,900/- (എട്ട് കോടി അന്‍പത്തൊന്‍പതിനായിരത്തി തൊണ്ണൂറ്റി മൂവായിരത്തി തൊള്ളായിരം ) രൂപയുടെ പദ്ധതി അവതരണം നടത്തി.
ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുള്ള പഞ്ചായത്താക്കി മാറ്റുന്നതിന്, പ്രത്യേക ഊന്നൽ നൽകുന്ന ജൽജീവൻ മിഷൻ പദ്ധതി മുഖേന ഈ സാമ്പത്തിക വർഷത്തില്‍ നടപ്പിലാക്കുവാൻ 70 കോടി രൂപ ചിലവഴിച്ചുള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ജില്ലാ പഞ്ചായത്ത് അംഗം കുമാരി.പി.ആര്‍ അനുപമ, ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ അഡ്വ.സാജന്‍ കുന്നത്ത്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.വിമല റെജി, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ.റ്റി.ജെ മോഹനന്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ശ്രീമതി.വിജയമ്മ വിജയലാല്‍, ശ്രീമതി.അന്നമ്മ വര്‍ഗീസ്, ആസൂത്രണ സമിതി ഉപദ്ധ്യക്ഷൻ കെ ജെ തോമസ് കട്ടക്കൽ , വാര്‍ഡ് മെമ്പര്‍മാരായ കെ,പി സുജീലന്‍, റ്റി.രാജന്‍, കെ.കെ ശശികുമാര്‍, സോഫി ജോസഫ്, സുമിന അലിയാര്‍, അലിയാര്‍ കെ.യു, ജോളി തോമസ്, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ , ബീനാ ജോസഫ്, ജിജി ഫിലിപ്പ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് പ്രസംഗിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി യിൽ നിന്നും റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എം. എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഗ്രാമ പഞ്ചായത്തിന്‍റെ മെമെന്‍റോ നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.അനൂപ് എന്‍. യോഗത്തിന് കൃതജ്ഞത അര്‍പ്പിച്ചു.