കെ.വി സ്കൂളിൽ വായനാവസന്തം പദ്ധതി തുടങ്ങി.


പൊൻകുന്നം : കെ.വി.എൽ .പി സ്കൂളിൽ വായനാ വസന്തം പദ്ധതിക്ക് തുടക്കമായി. ദേശീയ വായനാദിനാചരണത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. പ്രദേശത്തെ ലൈബ്രെറിയൻമാരെ ഇതോടനുബന്ധിച്ചു ആദരിച്ചു.

അമ്മവായന, കുഞ്ഞു വായന, കുടുംബ വായന എന്നീ പദ്ധതികളും പി.ടി.എ നടപ്പിലാക്കും. സാഹിത്യ നായകരുടെ ജീവിത പന്ഥാവ് രേഖപ്പെടുത്തിയ ആൽബം ,കുട്ടികളുടെ സർഗ സൃഷ്ടികൾ ഉൾപ്പെട്ട കൈയ്യെഴുത്തു മാസിക എന്നിവയും പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ജി കണ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ടയേഡ് അധ്യാപികയും സാഹിത്യ പ്രവർത്തകയുമായ എം.ആർ രമണി വായന വസന്തം പദ്ധതി ഉദ്‌ഘാടനം ചെയ്തു.

ലൈബ്രറി പ്രവർത്തകരായ സി.ജി രാജേന്ദ്രൻ(ചിറക്കടവ് വെസ്റ്റ് പബ്ലിക് ലൈബ്രറി)വിജയശ്രീ (ചിറക്കടവ് പബ്ലിക് ലൈബ്രറി)ഹയറുന്നീസ(യുവധാര പബ്ലിക് ലൈബ്രറി) ശ്രീലേഖ പി(നേതാജി വായന ശാല ,കാവുംഭാഗം)എന്നിവരെ ആദരിച്ചു. മാനേജ്മെന്റ് പ്രതിനിധി കെ.ബി മനോജ്, ഹെസ്മിസ്ട്രസ് ആർ.ജിഷ,
മഞ്ജു എച്ച് നായർ, നീതു കെ, പി.ജി ശ്രീവിദ്യ, സിന്ധുമോൾ , സൂര്യ വിനോദ്, പ്രസന്നകുമാരി കെ.എ, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!