പന്ത്രണ്ടാം ക്ലാസ്സ് കഴിയുന്ന വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം ഉപരിപഠനത്തിന് കോഴ്‌സ് തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് പ്രസ്തുത കോഴ്‌സ് ഏത് കോളേജില്‍ പഠിക്കും എന്നതും

പന്ത്രണ്ടാം ക്ലാസ്സ് കഴിയുന്ന വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം ഉപരിപഠനത്തിന് കോഴ്‌സ് തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് പ്രസ്തുത കോഴ്‌സ് ഏത് കോളേജില്‍ പഠിക്കും എന്നതും

അമേരിക്കന്‍ ഐക്യനാടുകളും ചൈനയും കഴിഞ്ഞാല്‍ ഏറ്റവുമധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള രാജ്യം ഇന്ത്യയാണ്. 2022 ഏപ്രില്‍ 30 വരെയുള്ള കണക്കനുസരിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ അംഗീകാരമുള്ള അമ്പതിനായിരത്തിലധികം കോളേജുകള്‍ ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ കോളേജുകളെല്ലാം യു.ജി.സിക്ക് കീഴിലുള്ള ഏതെങ്കിലും സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്താണ് ഇന്ത്യയിലെ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. 

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് മൂന്ന് സര്‍വകലാശാലകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ബോംബെ, കല്‍ക്കട്ട, മദ്രാസ് സര്‍വകലാശാലകള്‍. ബ്രിട്ടീഷ് ഭരണത്തിനായി ബിരുദധാരികളെ സൃഷ്ടിക്കുകയായിരുന്നു ഈ സര്‍വകലാശാലകള്‍ സ്ഥാപിച്ച മെക്കാളെ പ്രഭുവിന്റെ ലക്ഷ്യം. 1947 ആയപ്പോഴേക്കും ഇന്ത്യയിലെ കോളേജുകളുടെ എണ്ണം 590 ആയി ഉയര്‍ന്നു. 

ഇന്ന് അമ്പതിനായിരത്തിലധികം കോളേജുകളും ആയിരത്തിലധികം സര്‍വകലാശാലകളും ഏകദേശം ആയിരത്തി അഞ്ഞൂറോളം മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ലോകത്തിലെ ഏറ്റവും വലിയ എഡ്യൂക്കേഷന്‍ നെറ്റ്വര്‍ക്കാണ് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖല. ഇവയില്‍ ഏറ്റവും മികച്ചതും ഏറ്റവും പ്രധാനപ്പെട്ടതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് അറിയാന്‍ ശ്രമിക്കുന്നത് ഉപരിപഠനത്തിന് ശ്രമിക്കുന്ന ഓരോ വിദ്യാര്‍ഥയുടെയും അവരുടെ മാതാപിതാക്കളുടെയും കടമയാണ്.

ഉപരിപഠനത്തില്‍ കോളേജുകളാണ് താരം

പന്ത്രണ്ടാം ക്ലാസ്സ് കഴിയുന്ന വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം ഉപരിപഠനത്തിന് കോഴ്‌സ് തെരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് പ്രസ്തുത കോഴ്‌സ് ഏത് കോളേജില്‍ പഠിക്കും എന്നതും. പഠിക്കുന്ന കോളേജിന് തുടര്‍ പഠനത്തിലും ഭാവി ജീവിതത്തിലും ഏറെ പ്രാധാന്യമുണ്ട്. 

രാജ്യത്ത് പലതരം കോളേജുകള്‍ ഉണ്ടെങ്കിലും എല്ലാ കോളേജുകളും യു.ജി.സിയുടെ 2 (എഫ്) അംഗീകാരം നേടിയിരിക്കണം. ഗവണ്‍മെന്റ് കോളേജുകളും നോണ്‍ ഗവണ്‍മെന്റ് കോളേജുകളുമുണ്ട്. നോണ്‍ ഗവണ്‍മെന്റ് കോളേജുകളില്‍ എയ്ഡഡ് / അണ്‍ എയ്ഡഡ് തിരിവുകള്‍ വേറെയുമുണ്ട്. എങ്കിലും സ്വഭാവമനുസരിച്ച് കോളേജുകളെ മൂന്നായി തിരിക്കാം (1) സാധാരണ കോളേജുകള്‍ (2) ഓട്ടോണമസ് കോളേജുകള്‍ (3) കോളേജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ്. 

കോളേജിലെ പഠനവിഷയങ്ങള്ളുടെ പ്രത്യേകത അടിസ്ഥാനമാക്കി കോളേജുകളെ പൊതുവെ 22 ആയി തിരിക്കാം: 

1. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ 
2. മാനേജ്‌മെന്റ് കോളേജുകള്‍ 
3) ആര്‍ട്‌സ് കോളേജുകള്‍ 
4) സയന്‍സ് കോളേജുകള്‍ 
5) ഫൈന്‍ ആര്‍ട്‌സ് കോളേജുകള്‍ 
6) വെറ്ററിനറി കോളേജുകള്‍ 
7) അഗ്രിക്കള്‍ച്ചര്‍ കോളേജുകള്‍ 
8) എഡ്യുക്കേഷന്‍ കോളേജുകള്‍ 
9) ആര്‍ക്കിടെക്ചര്‍ കോളേജുകള്‍ 
10) ആയുര്‍വേദ കോളേജുകള്‍ 
11) കൊമേഴ്‌സ് കോളേജുകള്‍ 
12) ഡെന്റല്‍ കോളേജുകള്‍ 
13) എഞ്ചിനീയറിംഗ് കോളേജുകള്‍ 
14) ഹോമിയോപ്പതി കോളേജുകള്‍ 
15) ഹോട്ടല്‍ മാനേജ് മെന്റ് കോളേജുകള്‍ 
16) ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ കോളേജുകള്‍ 
17) ലോ കോളേജുകള്‍ 
18) മെഡിക്കല്‍ കോളേജുകള്‍ 
19) നഴ്‌സിംഗ് കോളേജുകള്‍ 
20) ഫാര്‍മസി കോളേജുകള്‍ 
21) പോളിടെക്‌നിക് കോളേജുകള്‍ 
22) കമ്പ്യൂട്ടര്‍ കോളേജുകള്‍

അംഗീകാരമുള്ള കോളേജുകളില്‍ മാത്രം ചേരുക

ഏത് വിഷയം പഠിക്കുന്നതിനും ഏത് കോഴ്‌സിന് ചേരുന്നതിനും മുമ്പ് എപ്പോഴും ഓര്‍ക്കുക, അംഗീകൃത കോളേജുകളില്‍ മാത്രം പ്രവേശനം നേടുക. ഇന്ത്യയില്‍ ഒരു കോളേജിന് അംഗീകാരമുണ്ടോ എന്നറിയുവാന്‍ ശ്രമിക്കുമ്പോള്‍ പ്രസ്തുത കോളേജിന് രണ്ട് തരത്തിലുള്ള അംഗീകാരങ്ങള്‍ ആവശ്യമാണെന്ന് അറിഞ്ഞിരിക്കുക. 

ഒന്ന് ഏതെങ്കിലും യുജിസി അംഗീകൃത സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍വകലാശാല അംഗീകാരം. കൂടാതെ ആ കോളേജിലെ ഓരോ കോഴ്‌സിനും പ്രത്യേകം പ്രത്യേകം ലഭിച്ചിരിക്കുന്ന സര്‍വ്വകലാശാല അംഗീകാരവും. ആകെ എത്ര സീറ്റിലേയ്ക്കാണ് പ്രവേശനാനുമതി ലഭിച്ചിരിക്കുന്നതെന്നും അന്വേഷിച്ച് ഉറപ്പ് വരുത്തണം. രണ്ട്, കോളേജിനും പ്രസ്തുത കോളേജ് അഫിലിയേറ്റ് ചെയ്തിരിക്കുന്ന സര്‍വ്വകലാശാലയ്ക്കും യു.ജി.സിയുടെ അംഗീകാരം ലഭിച്ചിരിക്കണം. 

യു ജി സിയുടെ 2 (എഫ്), 12 (ബി) അംഗീകാരങ്ങള്‍

ഇന്ത്യയിലെ ഏതൊരു കോളേജിനും യു.ജി.സിയുടെ അംഗീകാരം നിര്‍ബന്ധമാണ്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ നിബന്ധനകള്‍ പ്രകാരം ഇന്ത്യയിലെ ഒരു കോളേജിന് യു.ജി.സിയുടെ ധനസഹായം ലഭിക്കണമെങ്കില്‍ യു.ജി.സിയുടെ 2(എഫ്) അംഗീകാരം കൂടിയേ കഴിയൂ. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അംഗീകാരമാണ് യു.ജി.സിയുടെ 12 (ബി) അംഗീകാരം. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം ആഗ്രഹിക്കുന്ന കോളേജുകള്‍ യു.ജി.സിയുടെ 12 (ബി) അംഗീകാരം നേടേണ്ടതുണ്ട്. 

അംഗീകൃത കോളേജ് എങ്ങനെ അറിയാം

ഇന്ത്യയിലെ ഒരു കോളേജ് അംഗീകൃതമാണോ എന്നറിയാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ugc.ac.in സന്ദര്‍ശിച്ചാല്‍ മതി. കോളേജിന് ലഭിച്ചിരിക്കുന്ന അംഗീകാരം പെര്‍മെനന്റാണോ താത്ക്കാലികമാണോ പ്രസ്തുത കോളേജ് ഗവന്മേന്റാണോ നോണ്‍ ഗവന്മേന്റാണോ എയ്ഡഡ് ആണോ അണ്‍് എയ്ഡഡ് ആണോ കോളേജ് സ്ഥാപിച്ച വര്‍ഷം, കോളേജിന്റെ പൂര്‍ണ്ണ വിലാസം എന്നിവ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നും അറിയാവുന്നതാണ്. കൂടാതെ എല്ലാ വര്‍ഷവും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാജ സര്‍വ്വകലാശാലകളുടെ ലിസ്റ്റും യു.ജി.സി പ്രസിദ്ധീകരിക്കാറുണ്ട്. 

നമ്പര്‍ വണ്‍ ജോലിക്ക് നമ്പര്‍ വണ്‍ കോളേജ് തെരഞ്ഞെടുക്കാന്‍ എന്‍. ഐ. ആര്‍. എഫ്. നിങ്ങളെ സഹായിക്കും

ഉപരിപഠനത്തിന് ഏതു കോളേജ് / സ്ഥാപനം തെരെഞ്ഞെടുക്കണമെന്ന തീരുമാനം വിദ്യാര്‍ഥികളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഓരോ വര്‍ഷവും രാജ്യത്ത് പുതിയതായി നിരവധി കോളേജുകളാണ് നിലവില്‍ വരുന്നത്. അവിടെ നിന്ന് വര്‍ഷം തോറും പഠിച്ചിറങ്ങുന്നത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ്. അതിനാല്‍ തന്നെ കോളേജുകളുടെ മികവറിഞ്ഞു വേണം പ്രവേശനം നേടുവാന്‍. ഇക്കാര്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്.)ന്റെ ഇന്ത്യ റാങ്കിങ്് 2021 നിങ്ങളെ സഹായിക്കുന്നു. ഉപരിപഠനത്തില്‍ പഠിക്കുന്ന സ്ഥാപനം വളരെ പ്രധാനമാണ്. അതിനാല്‍ രാജ്യത്തെ നമ്പര്‍ വണ്‍ കോളേജുകളില്‍ പഠനം നടത്തിയാല്‍, പഠിച്ചിറങ്ങുന്നതിന് മുന്നേ ജോലി ഉറപ്പാണ്. 

ഇന്ത്യയിലെ നമ്പര്‍ വണ്‍ കോളേജ് ഏതാണ്?

പ്രവേശനം നേടുകയാണെങ്കില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ കോളേജില്‍ തന്നെ വേണം. അതിന് മാതാപിതാക്കളെയും കുട്ടികളെയും സഹായിക്കുന്ന ഔദ്യോഗിക റാങ്കിംഗ് സംവിധാനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്.)ന്റെ ഇന്ത്യ റാങ്കിങ്്. ഇന്ത്യയിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, സ്വയംഭരണ കോളേജുകള്‍, ഈവനിംഗ് കോളേജുകള്‍, ആര്‍ട്‌സ് കോളേജുകള്‍, സയന്‍സ് കോളേജുകള്‍, കൊമേഴ്‌സ് കോളേജുകള്‍ എന്നിവയാണ് എന്‍. ഐ. ആര്‍. എഫിന്റെ ഇന്ത്യ റാങ്കിങ്ങില്‍ പങ്കെടുത്തിരിക്കുന്നത്. 2017 മുതലാണ് കോളേജ് കാറ്റഗറിയില്‍ എന്‍.ഐ.ആര്‍.എഫ് റാങ്കിങ്് ആരംഭിച്ചത്.

കോളേജുകളില്‍ കേമന്‍ ഡല്‍ഹിയിലെ മിറാണ്ട ഹൗസ് കോളേജ് : ആദ്യ 20 റാങ്കുകളില്‍ 12ഉം ഡല്‍ഹി കോളേജുകള്‍; ആദ്യ രണ്ട് റാങ്കുകളും വനിതാ കോളേജുകള്‍ക്ക്

2021ലെ എന്‍. ഐ. ആര്‍. എഫിന്റെ ഇന്ത്യ റാങ്കിംഗ് പ്രകാരം ഇന്ത്യയിലെ നമ്പര്‍ വണ്‍ കോളേജ് ഡല്‍ഹിയിലെ മിറാണ്ട ഹൗസ് കോളേജാണ് (സ്‌കോര്‍: 75.42; ).

ഡല്‍ഹിയിലെ ലേഡി ശ്രീ റാം കോളേജ് ഫോര്‍ വുമണ്‍ ലയോള കോളേജ്, ചെന്നൈസെന്റ് സേവ്യേഴ്‌സ് കോളേജ്, കൊല്‍ക്കത്ത എന്നീ കോളേജുകള്‍ക്കാണ് യഥാക്രമം രണ്ട് മുതല്‍ നാല് വരെ റാങ്കുകള്‍.

അഞ്ചാം റാങ്ക് പശ്ചിമ ബംഗാളിലെ ഹൌറയിലുള്ള രാമകൃഷ്ണ മിഷന്‍ വിദ്യാമന്ദിരയ്ക്കാണ്. കോയമ്പത്തൂരിലുള്ള പി എസ് ജി ആര്‍ കൃഷ്ണമ്മാള്‍ കോളേജ് ഫോര്‍ വുമണ്‍ , പ്രസിഡനസി കോളേജ്, ചെന്നൈ എന്നീ കോളേജുകള്‍ക്കാണ് യഥാക്രമം ആറും ഏഴും റാങ്കുകള്‍.

ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജ് എട്ടാം റാങ്ക് നേടി. ഡല്‍ഹിയിലെ ഹിന്ദു കോളേജ് , ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സ് എന്നീ കോളേജുകള്‍ യഥാക്രമം ഒന്‍പതും പത്തും റാങ്കുകള്‍ നേടി. ആദ്യ ഇരുപത് റാങ്കുകളിലെ പന്ത്രണ്ട് കോളേജുകളും ഡല്‍ഹിയിലെ കോളേജുകളാണ്. ആദ്യ നൂറ് റാങ്കുകളില്‍ കേരളത്തിലെ പത്തൊന്‍പത് കോളേജുകള്‍ ഉള്‍പ്പെടുന്നു. 

101 മുതല്‍ 150 വരെയും 151 മുതല്‍ 200 വരെയുമുള്ള റാങ്കുകള്‍ ലഭിച്ച കോളേജുകളുടെ റാങ്ക് ലിസ്റ്റ് അക്ഷരമാല ക്രമത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.nirfindia.org/2021/CollegeRanking.html സന്ദര്‍ശിക്കുക. 

2021ല്‍ 1802 കോളേജുകളാണ് റാങ്കിംഗ് പ്രക്രിയയില്‍ പങ്കെടുത്തത്. പങ്കെടുത്ത കോളേജുകളുടെ പേരുകളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2021ല്‍ ആദ്യ പത്ത് റാങ്കുകളില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ കോളേജുകള്‍

മിറാന്‍ഡ ഹൗസ് കോളേജ്, ഡല്‍ഹി

1948ല്‍ ദില്ലിയില്‍ സ്ഥാപിതമായ മിറാന്‍ഡ ഹൗസ് കോളേജ് ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള ഏറ്റവും പഴയതും പ്രധാനവുമായ വനിതാ കോളേജുകളില്‍ ഒന്നാണ്. എന്‍. ഐ. ആര്‍. എഫ്. റാങ്കിംഗില്‍ 2017 മുതല്‍ 2021 വരെ ഒന്നാം റാങ്ക് മിറാന്‍ഡ ഹൗസ് കോളേജാണെന്നത് പ്രധാന സവിശേഷതയാണ്. മിറാന്‍ഡ ഹൗസ് കോളജിന്റെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗത്തില്‍ 12 വകുപ്പുകളുണ്ട്. ഇന്ത്യയിലെതന്നെ ഇത്തരം ഡിപ്പാര്‍ട്‌മേന്റുകളില്‍ ഏറ്റവും മികച്ചതായാണ് ഇവ കണക്കാക്കപ്പെടുന്നത്. ആറു സയന്‍സ് ഡിപ്പാര്‍ട്ട്‌മേന്റുകളും നാല് മള്‍ട്ടിഡിസിപ്‌ളിനറി കോഴ്‌സുകളും ഈ കോളേജിലുണ്ട്. മൂവായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന ഈ കോളേജ് ലിബറല്‍ ആര്‍ട്‌സ് വിഭാഗത്തില്‍ ഉന്നതമായ റേറ്റിംഗിലുള്ള വിദ്യാഭ്യാസമാണ് വാഗ്ദാനം ചെയ്യുന്നത്. 2019ല്‍ എന്‍ആര്‍എഫ് റാങ്കിംഗിലൂടെ രാജ്യത്തുടനീളമുള്ള മികച്ച കോളേജുകളുടെ നിരയില്‍ മിറാന്‍ഡ ഹൗസ് കോളേജ് പ്രധാന സ്ഥാനം നേടി. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.mirandahouse.ac.in സന്ദര്‍ശിക്കുക.

ലേഡി ശ്രീ റാം കോളേജ് ഫോര്‍ വുമണ്‍, ഡല്‍ഹി

1956ല്‍ നിലവില്‍ വന്ന ഡല്‍ഹിയിലെ ഈ വനിതാ കോളേജില്‍ പതിനാറ് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഡല്‍ഹി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://lsr.edu.in സന്ദര്‍ശിക്കുക.

ചെന്നൈയിലെ മദ്രാസ് സര്‍വകലാശാലയുടെ കീഴില്‍ സ്വയംഭരണാധികാരമുള്ള കോളേജാണ് ചെന്നൈ ലയോള കോളേജ്. കോമേഴ്സ്, കല, സാമൂഹ്യശാസ്ത്രം എന്നിവയില്‍ ബിരുദ പ്രോഗ്രാമുകള്‍ക്കായി ഇന്ത്യയിലെ മികച്ച പത്ത് കോളേജുളില്‍ ഈ കോളേജ് സ്ഥിരമായി സ്ഥാനം പിടിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 
https://www.loyolacollege.edu സന്ദര്‍ശിക്കുക.

സെന്റ് സേവ്യേഴ്‌സ് കോളേജ്, കൊല്‍ക്കത്ത

ഓട്ടോണമസ് കോളേജ് (2006), കോളേജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ് (2006), കോളേജ് ഓഫ് എക്‌സലന്‍സ് (2014), കോളേജ് വിത്ത് സ്‌പെഷ്യല്‍ ഹെറിട്ടേജ് സ്റ്റാറ്റസ് (2015), നാക് A++ ഗ്രേഡ് (2017) എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ക്ക് ഉടമയാണ് കൊല്‍ക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ്. 1862ല്‍ സ്ഥാപിച്ച ഈ കോളേജ് കല്‍ക്കട്ട സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. അഞ്ച് ഫാക്കല്‍ട്ടികളിലായി യു ജി, പി ജി പ്രോഗ്രാമുകള്‍ നടന്നുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.sxccal.edu സന്ദര്‍ശിക്കുക.

രാമകൃഷ്ണ മിഷന്‍ വിദ്യാമന്ദിര, ഹൌറ, പശ്ചിമ ബംഗാള്‍

1941ല്‍ ആരംഭിച്ചു. കല്‍ക്കട്ട സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള റസിഡന്‍ഷ്യല്‍ ഓട്ടോണമസ് കോളേജാണിത്. കോളേജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ് പദവിയുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://vidyamandira.ac.in സന്ദര്‍ശിക്കുക.

പി.സ്.ജി.ആര്‍ കൃഷ്ണമ്മാള്‍ കോളേജ് ഫോര്‍ വുമണ്‍, കോയമ്പത്തൂര്‍ 

1956ല്‍ സ്ഥാപിച്ച ഈ വനിത കോളേജ് ഭാരതിയാര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. 32 യു ജി കോഴ്‌സുകളും 13 പി ജി കോഴ്‌സുകളും 13 എം. ഫില്‍./പിഎച്ച്. ഡി. കോഴ്‌സുകളും ഇവിടെയുണ്ട്. എട്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.psgrkcw.ac.in സന്ദര്‍ശിക്കുക.

പ്രസിഡന്‍സി കോളേജ്, ചെന്നൈ

1840ല്‍ സ്ഥാപിച്ച കോളേജ് മദ്രാസ് സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ‘മദ്രാസ് സര്‍വ്വകലാശാലയുടെ അമ്മ’യെന്ന വിശേഷണവും ഈ കോളേജിന് സ്വന്തമാണ്. 1987ല്‍ കോളേജിന് ഓട്ടോണമസ് പദവി ലഭിച്ചു. നാല് ഫാക്കല്‍റ്റികളിലായി 26 ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.presidencycollegechennai.ac.in സന്ദര്‍ശിക്കുക.

സെന്റ് സ്റ്റീഫന്‍സ് കോളേജ്, ഡല്‍ഹി

ദില്ലി സര്‍വകലാശാലക്കു കീഴിലെ കോളേജാണ് സെന്റ് സ്റ്റീഫന്‍സ് കോളേജ്. ഇന്ത്യയിലെ ആര്‍ട്‌സ് ആന്റ് സയന്‍സസിനായുള്ള ഏറ്റവും പുരാതനവും മികച്ചതുമായ കോളേജുകളിലൊന്നായി വ്യാപകമായി കണക്കാക്കപ്പെടുന്ന ഈ സ്ഥാപനം പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു നിര തന്നെ അവകാശപ്പെടുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കേംബ്രിഡ്ജ് മിഷനാണ് ദില്ലിയില്‍ ഈ കോളേജ് സ്ഥാപിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.ststephens.edu സന്ദര്‍ശിക്കുക.

ഡല്‍ഹി സര്‍വ്വകലാശാലയുടെ കീഴിലുള്ള ഹിന്ദു കോളേജ് 1899ല്‍ ആരംഭിച്ചു. ആകെ 15 ഡിപ്പാര്‍ട്ട്‌മെന്റുകള്‍.കൂടുതല്‍ വിവരങ്ങള്‍ക്ക് https://hinducollege.ac.in സന്ദര്‍ശിക്കുക.

ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സ്, ഡല്‍ഹി

1920ല്‍ സ്ഥാപിച്ചു. ഡല്‍ഹി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്നു. യു ജി ലെവലില്‍ ബി കോം. (ഓണേഴ്‌സ്), ബി. എ. (ഓണേഴ്‌സ്) ഇക്കണോമിക്‌സ് കോഴ്‌സുകളും പി ജി ലെവലില്‍ എം. എ. (ഇക്കണോമിക്‌സ്), എം. കോം. കോഴ്‌സുകളും പി ജി ഡിപ്ലോമ ഇന്‍ ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് കോഴ്‌സും ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സില്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.srcc.eduസന്ദര്‍ശിക്കുക.

കേരളത്തില്‍ ഒന്നാമന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്

2021ലെ എന്‍. ഐ. ആര്‍. എഫിന്റെ ഇന്ത്യ റാങ്കിംഗ് പ്രകാരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജാണ് കേരളത്തിലെ കോളേജുകളില്‍ ഒന്നാമന്‍. ഇരുപത്തഞ്ചാം റാങ്കാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനുള്ളത്. ആദ്യ നൂറ് റാങ്കുകളില്‍ കേരളത്തില്‍ നിന്നും താഴെപ്പറയുന്ന പതിനേഴ് കോളേജുകള്‍ കോളേജുകള്‍ ഇടംപിടിച്ചിരിക്കുന്നു:

  1. Rajagiri College of Social Sciences, South Kalamassery, Ernakulam (31st Rank)
  2. Mar Ivanios College, Thiruvananthapuram (44th Rank)
  3. St. Theresa’s College, Ernakulam (45th Rank)
  4. Govt. College for Women, Thiruvananthapuram (46th Rank)
  5. S H College, Thevara (63rd rank)
  6. St. Thomas college, Thrissur (64th Rank)
  7. St. Joseph’s College, Devagiri, Kozhikkode (69th Rank)
  8. Farook College, Kozhikkode (73rd Rank)
  9. S B College, Changanassery (79th Rank)
  10. Mar Thoma Colege, Thiruvalla (80th Rank)
  11. Govt. College, Kasaragod (82th Rank)
  12. M A College, Kothamngalam (86th Rank)
  13. Bishop Moore College, Mavelikkara (89th Rank)
  14. B K College for Woman, Amalagiri, Kottyam (90th Rank)
  15. Maharajas College, Ernakulam (92th Rank)
  16. CMS College, Kottyam (93rd Rank)
  17. Govt. Brennen College, Thalassery, Kannur (97th Rank)
  18. Govt. Victoria College, Palakkad (99th Rank)
  19. 101നും 150നും ഇടയില്‍ റാങ്ക് ലഭിച്ച കേരളത്തിലെ കോളേജുകള്‍ അക്ഷരമാല ക്രമത്തില്‍:
  20. Catholicate College, pathanamthitta
  21. Christ College, Irinjalakkuda
  22. Fatima Matha National College, Kollam
  23. Govt. Arts College, Thiruvananthapuram
  24. Marian College, Kuttikkanam
  25. M G College, Thiruvananthapuram
  26. Newman College, Thodupuzha
  27. Nirmala College, Muvattupuzha
  28. PSMO Collge, Thrurangadi
  29. St. Albert’s College, Ernakulam
  30. St. Dominc’s Collge, Kanjirappally
  31. St. Joseph’s College, Irinjalakkuda
  32. Vimala College, Thrissur

151നും 200നും ഇടയില്‍ റാങ്ക് ലഭിച്ച കേരളത്തിലെ കോളേജുകള്‍ അക്ഷരമാല ക്രമത്തില്‍:

  1. Assumption College, Changanassery
  2. Baselius College, Kottayam
  3. Govt. Arts and Science College, Kozhinjampara, Palakkad
  4. Govt. College, Attingal
  5. Mercy College, Palakkad
  6. Morning Star Home Science College, Angamaly, Ernakulam
  7. Nirmalagiri College, Koothuparamba, Kannur
  8. S N College, Natika
  9. St. Paul’s College, kalamassery
  10. St. Thomas College, Kozhanchery
  11. St. Xavier’s College for Woman, Aluva
  12. U C College, Aluva

മുന്‍ വര്‍ഷങ്ങളിലെ ആദ്യ മൂന്ന് റാങ്കുകാര്‍ ആരൊക്കെ?

2017: Miranda House College, Delhi; Layola College, Madras; Sri Ram College of Commerce, Delhi
2018: Miranda House College, Delhi; St. Stephen’s College, Delhi; Bishop Herber College, Thiruchirappally
2019: Miranda House College, Delhi; Hindu College, Delhi; Presidency College, Chennai
2020: Miranda House College, Delhi; Lady Sri Ram College for Woman, Delhi; Layola College, Madrsa

എന്താണ് എന്‍. ഐ. ആര്‍. എഫ്.?

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റാങ്കിങ്് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്.). ഇന്ത്യയെ ഒരു ആഗോള പഠന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും വിവിധ പഠന സ്ഥാപനങ്ങളെ ഒരു ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവന്ന് മികവിന്റെ കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനുമാണ് എന്‍. ഐ. ആര്‍. എഫ്. ‘ഇന്ത്യ റാങ്കിങ് ്’ സംവിധാനം ആവിഷ്‌കരിച്ചത്. 2015 സെപ്തംബറിലാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്.) സ്ഥാപിതമായത്. എന്‍. ഐ. ആര്‍. എഫിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്.

രാജ്യത്ത് 50,000 അധികം കോളേജുകളും ആയിരത്തിലധികം സര്‍വ്വകലാശാലകളും ഏകദേശം ആയിരത്തി അഞ്ഞൂറോളം മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍. ഐ. ആര്‍. എഫ്.) ‘ഇന്ത്യ റാങ്കിങി’ല്‍ പങ്കെടുക്കുന്നതിന് എല്ലാ വര്‍ഷവും ഉന്നത വിദ്യാഭ്യാസ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്‍കൂറായി നിര്‍ദ്ദിഷ്ട രീതിയില്‍, ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് രജിസ്റ്റര്‍ ചെയ്യണം.

രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍, എന്‍. ഐ. ആര്‍. എഫ്. ആവശ്യപ്പെടുന്ന വിവരങ്ങള്‍ എന്‍. ഐ. ആര്‍. എഫിന്റെ ഓണലൈന്‍ ഡാറ്റ ക്യാപ്ചറിങ് സിസ്റ്റത്തില്‍ സമര്‍പ്പിക്കണം. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച് എന്‍. ഐ. ആര്‍. എഫ്. അവിഷ്‌കരിച്ചിരിക്കുന്ന റാങ്കിങ് മെത്തഡോളജി അനുസരിച്ചാണ് ‘ഇന്ത്യ റാങ്കിങ്’ തയ്യാറാക്കി ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്നത്. സാധാരണ എല്ലാ വര്‍ഷവും ഏപ്രിലിലാണ് റാങ്കിങ്് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിക്കാറുള്ളത്. വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക രേഖയാണ് എന്‍. ഐ. ആര്‍. എഫിന്റെ ഇന്ത്യ റാങ്കിങ്. അതിനാല്‍ തന്നെ ഇന്ത്യ റാങ്കിങ്് വിശ്വസനീയവുമാണ്. 

2016 മുതല്‍ 2021 വരെയുള്ള റാങ്കിങ് നിങ്ങള്‍ക്ക് ഈ വെബ്‌സൈറ്റിലൂടെ അറിയാവുന്നതാണ്. ഓരോ കോളേജിനും ഓരോ വര്‍ഷവും ലഭിച്ച റാങ്കുകള്‍, സ്‌കോറുകള്‍, ഓരോ അക്കാദമിക് വര്‍ഷത്തിലും ആ കോളേജില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ എത്ര പേര്‍ക്ക് കാമ്പസ് പ്ലെയ്‌സ്‌മെന്റ് ലഭിച്ചു, എത്ര പേര്‍ വീണ്ടും ഉന്നതപഠനത്തിന് ചേര്‍ന്നു, എന്നിങ്ങനെ സമഗ്രമായ ഒരു റിപ്പോര്‍ട്ട് ഈ റാങ്കിങ്ങില്‍ നിന്നും നമുക്ക് ലഭിക്കുന്നു. 

വെറുതെയല്ല, റാങ്കിങ്ങിനുമുണ്ട് മാനദണ്ഡങ്ങള്‍

വെറുതെയല്ല, കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിശ്ചയിക്കുന്നത്. ടീച്ചിങ്്, ലേണിംങ് ആന്‍ഡ് റിസോഴ്‌സസ്്, റിസര്‍ച്ച് ആന്‍ഡ് പ്രൊഫഷണല്‍ പ്രാക്ടീസ്, വിദ്യാര്‍ത്ഥികളുടെ ബിരുദാനന്തര ബിരുദ ഫലപ്രാപ്തി, ഔട്ട്റീച്ച് ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി, പീയര്‍ പെഴ്‌സപ്ഷന്‍ എന്നിവയാണ് റാങ്കിംഗ് മാനദണ്ഡങ്ങള്‍.

I-ടീച്ചിങ്, ലേണിംങ് ആന്‍ഡ് റിസോഴ്‌സസ്
എന്‍.ഐ.ആര്‍.എഫ് റാങ്ക് നിര്‍ണ്ണയത്തിലെ ആദ്യ മാനദണ്ഡമിതാണ്. പരമാവധി നൂറ് മാര്‍ക്ക്. ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡവുമിതാണ്. ഈ മാനദണ്ഡത്തിലെ ഉപസൂചികകള്‍ താഴെപ്പറയുന്നു.
1. ഡോക്ടറല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം
2. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം
3. അധ്യാപകരുടെ യോഗ്യതയും പ്രവര്‍ത്തിപരിചയവും
4. സാമ്പത്തിക വിഭവശേഷിയും അതിന്റെ വിനിയോഗവും

II. ഗവേഷണ പ്രസിദ്ധീകരണങ്ങളും അവയുടെ ഗുണമേന്മയും

കോളേജിലെ അധ്യാപകരുടെ ഗവേഷണ മികവാണ് ഇവിടെ അളക്കുന്നത്. ഇതിനാവശ്യമായ വിവരങ്ങള്‍ ടരീുൗ,െ ണലയ ീള ടരശലിരല എന്നിവിടങ്ങളില്‍ നിന്ന് എന്‍ ഐ ആര്‍ എഫ് നേരിട്ട് ശേഖരിച്ച്ചതായി കരുതുന്നു. ഉലൃംലി േകിിീ്മശേീില്‍ നിന്നും പേറ്റന്റ് സംബന്ധിയായ വിവരങ്ങളും എടുത്തിട്ടുള്ളതായി മനസ്സിലാക്കുന്നു. ആഗോള തലത്തില്‍ ഒരു വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ട പേപ്പറുകളില്‍ ആദ്യ 25 ശതമാനത്തില്‍ ഒരു സ്ഥാപനത്തിലെ എത്ര പേപ്പറുകള്‍ വന്നു എന്നത് ആ സ്ഥാപനത്തിന്റെ ഗവേഷണ മികവിനെ വിലയിരുത്തുവാന്‍ എന്‍ ഐ ആര്‍ എഫ് ഉപയോഗിച്ചതായി വിലയിരുത്താവുന്നതാണ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ അധ്യാപകരുടെ ഗവേഷണങ്ങളും അവരുടെ പ്രസിദ്ധീകരണങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട മേഖലയാണ്.

III-വിദ്യാര്‍ത്ഥികളുടെ ബിരുദാനന്തര ബിരുദ ഫലപ്രാപ്തി

ഒരു കോളേജ് അറിയപ്പെടുന്നത് അവിടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളിലൂടെയാണ്. വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനം, അവര്‍ എത്തിച്ചേരുന്ന ജോലിയുടെ ഔന്നത്യം എന്നിവയാണ് ഇവിടെ പരിശോധിക്കുക. ഈ വിഭാഗത്തിലെ ഉപമാനദണ്ഡങ്ങള്‍ താഴെ ചേര്‍ക്കുന്നു:
1. കോളേജ് പഠനത്തിന് ശേഷം ഉപരിപഠനം / ജോലി നേടുന്നവരുടെ എണ്ണം
2. ഡിഗ്രി / പി ജി പഠനങ്ങള്‍ നിശ്ചിത സമയത്ത് വിജയിക്കുന്നവരുടെ ശതമാനം.
3. പഠന ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ശരാശരി വാര്‍ഷിക ശമ്പളം

IV-വൈവിധ്യമാകണം കാമ്പസുകള്‍
സമൂഹത്തിലെ വൈവിധ്യാത്മകതയുടെ വ്യാപനവും ഉള്‍ക്കൊള്ളലും ഒരു കോളേജില്‍ എത്രമാത്രം ഉണ്ടെന്നതാണ് ഈ മാനദണ്ഡ പ്രകാരം പരിശോധിക്കുക. അതായത് ലിംഗ, സാമൂഹ്യ സാമ്പത്തിക, ഭിന്നശേശി വൈവിധ്യങ്ങളാണ് പ്രധാനമായും പരിഗണിക്കുക. ഉപ മാനദണ്ഡങ്ങള്‍; 

1. പ്രാദേശിക വൈവിധ്യത്തെ അളക്കുക: അന്യനാട്ടില്‍ നിന്നും പ്രസ്തുത കോളേജില്‍ എത്ര കുട്ടികള്‍ പടിക്കുന്നുണ്ടെന്നതാണ് ഇവിടെ പ്രസക്തമായിട്ടുല്ലത്. ഇക്കാര്യത്തില്‍ കേരളത്തിലെ കോളേജുകളുടെ നിലവാരം അഞ്ചു ശതമാനത്തിനും താഴെയാനെന്നതാണ് വസ്തുത.

2. ലിംഗ വൈവിധ്യം: വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ഇടയിലുള്ള വനിതാ പ്രാതിനിധ്യമാണ് ഇവിടെ പരിശോധിക്കുക. അന്‍പത് ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും ഇരുപത് ശതമാനത്തിലധികം അധ്യാപകരും വനിതകളായിരിക്കണം എന്നതാണ് മാനദണ്ഡ0. ഇക്കാര്യത്തില്‍ കേരളത്തിലെ കോളേജുകള്‍ ബഹുദൂരം മുന്നിലാണ്. 
3. സാമൂഹ്യ സാമ്പത്തിക വൈവിധ്യം എങ്ങനെ ഉള്‍ക്കൊള്ളുന്നു?: അതത് കോളേജുകളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജും സര്‍ക്കാരും സ്വകാര്യ ഏജന്‍സികളും എത്രമാത്രം സ്‌കൊലര്ഷിപ്പുകൌം സാമ്പത്തിക സഹായങ്ങളും ചെയ്യുന്നു എന്നാണ് ഇവിടെ പരിശോധിക്കപ്പെടുക.
4. ശാരീരിക വൈഷമങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍: ലിഫ്റ്റ് / റാംപ് എന്നിവ എല്ലാ കെട്ടിടങ്ങളിലുമുണ്ടോ, നടപ്പ് സഹായ ഉപകരണങ്ങള്‍, വീല്‍ചെയര്‍ സൗകാര്യം, ഒരു കെട്ടിടത്തില്‍ നിന്നും മറ്റൊരു കെട്ടിടത്തിലേയ്ക്ക് സഞ്ചരിക്കുവാന്‍ യാത്രാസഹായം, ഭിന്നശേഷി സൗഹൃദമായ ശുചിമുറികള്‍ ഉണ്ടോ എന്നിവയാണ് ഈ ഉപ മാനദണ്ഡത്തില്‍ പരിശോധിക്കുക. ചുരുക്കത്തില്‍ എല്ലാ കോളേജുകളിലും ഭിന്നശേഷി സൗഹൃദപരമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കണം.

V. കോളേജിനെക്കുറിച്ചുള്ള പൊതു അഭിപ്രായം

അക്കാദമിക് വിദഗ്ധര്‍ തൊഴില്‍ ദാതാക്കള്‍, പ്രമുഖ പ്രൊഫഷണല്‍ സംഘടന പ്രതിനിധികള്‍ എന്നിവര്‍ക്ക് വിവിധ കോളേജുകളില്‍ നിന്നുള്ള ബിരുദധാരികളോടുള്ള മുന്‍ഗണന ഒരു സര്‍വ്വേയിലൂടെ ശേഖരിക്കുന്നതാണ് ഈ മാനദണ്ഡത്തിലെ സ്‌കോറിന് ആധാരം. അക്കാദമിക് വിദഗ്ധര്‍, തൊഴില്‍ ദാതാക്കള്‍ തുടങ്ങിയവര്‍ കേരളത്തിലെ കോളേജുകളില്‍ നിന്നുള്ള ബിരുദധാരികള്‍ക്ക് താഴ്ന്ന പരിഗണന മാത്രമേ നല്‍കുന്നുള്ളൂ എന്നതിനാല്‍ കേരളത്തിലെ കോളെജുകള്‍ക്ക് ഈ മാനദണ്ഡത്തില്‍ പത്ത് ശതമാനത്തിന് മുകളില്‍ സ്‌കോര്‍ നേടാന്‍ പോലും സാധിക്കുന്നില്ല. ഇതിനെ മറികടക്കുവാന്‍ നമ്മുടെ കോളേജുകള്‍ രണ്ടു കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം: 1. വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തണം 2. കൂടുതല്‍ അക്കാദമിക ഇന്‍ഡസ്ട്രി ഇടപാടുകള്‍ നടത്തണം.

(വിദ്യാഭ്യാസ വിദഗ്ധനും കാലടി ശ്രീ ശങ്കരാചാര്യ 

error: Content is protected !!