KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരുകോടി ഈരാറ്റുപേട്ട സ്വദേശിക്ക് 

നാസർ വലിയവീട്ടിൽ

ഈരാറ്റുപേട്ട: കേരള സർക്കാരിന്റെ ഫിഫ്ടി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാംസമ്മാനം ഈരാറ്റുപേട്ട സ്വദേശിക്ക്. നടയ്ക്കൽ വലിയവീട്ടിൽ നാസറിനാണ് ഞായറാഴ്ചത്തെ നറുക്കെടുപ്പിൽ ഒന്നാംസമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്. 

എഫ്.വൈ. 220008 നമ്പരിലുള്ള ലോട്ടറി കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റോപ്പിന് സമീപത്തെ ടി.ബി. ദീപുവിന്റെ മഹാദേവ ലോട്ടറിക്കടയിൽനിന്ന് ശനിയാഴ്ചയാണ് നാസർ എടുത്തത്.

ലോട്ടറി ഈരാറ്റുപേട്ട എസ്.ബി.ഐ. ശാഖയിൽ ഏൽപ്പിച്ചു. നടക്കൽ കൊല്ലംകണ്ടത്ത് മീൻ വ്യാപാരം നടത്തുകയാണ് നാസർ. നേരത്തെ സ്ഥിരമായി ലോട്ടറി എടുക്കുമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഇടയ്ക്ക് നിർത്തിയിരുന്നു. മുമ്പ് 5000 രൂപ വരെ ലഭിച്ചിട്ടുണ്ട്. സമ്മാനമായി ലഭിച്ച തുകകൊണ്ട് കടങ്ങൾ വീട്ടണമെന്നും സഹോദരങ്ങൾക്കും സഹായം ചെയ്യണമെന്നുമാണ് ആഗ്രഹം. ഭാര്യ: റംല. മക്കൾ: നവാസ്, നഹാസ്.

error: Content is protected !!