ദാറുസ്സലാം മദ്രസ്സയിൽ പ്രീ- സ്കൂൾ ഉദ്‌ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി : ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യാഭ്യാസവും കുട്ടികൾക്ക് ബാല്യകാലത്തിൽ തന്നെ നൽകുക വഴി ദിശാബോധമുള്ള ഒരു തലമുറയെ സ്രഷ്ടിച്ചെടുക്കുവാൻ കഴിയുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി ദാറുസ്സലാം മദ്രസ്സയിൽ പുതിയതായി ആരംഭിച്ച പ്രീ – സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എസ്. ഇ.മുഹമ്മദ് സലീമിന്റെ അദ്ധ്യക്ഷതയിൽ നൈനാർ പള്ളി സെൻട്രൽ ജമാ – അത്ത് ചീഫ് ഇമാം ഇജാസുൽ കൗസരി മുഖ്യപ്രഭാഷണം നടത്തി.
എരുമേലി എം.ഇ.എസ്.കോളേജ് ചെയർമാൻ പി.എം.അബ്ദുൽ സലാം,ഹിദായത്തുൽ ഇസ്‌ലാം കോളേജ് പ്രിൻസിപ്പൽ എം.എച്ച്. നാസർ മൗലവി, ദാറുസ്സലാം വനിതാ അറബിക് കോളേജ് പ്രിൻസിപ്പൽ റ്റി.എസ്.അബ്ദുൽ സലാം മൗലവി, ദാറുൽ സലാം സെക്രട്ടറി റ്റി.വൈ.ആദംഖാൻ, കെ.എച്ച്.മുഹമ്മദ് ബഷീർ മൗലവി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എ ഷെമീർ,സുമി ഇസ്മായിൽ, ഹിദായത്തുൽ ഇസ്‌ലാം പ്രസിഡന്റ് ടി.എം.ഷിബിലി, പി.എ.അബ്ദുൽ സമദ് മൗലവി, പി.ഒ.റഷീദ്,ഒ.എം.ഷാജി,ഫസിലി കോട്ടവാതുക്കൽ,നദീർ കല്ലുങ്കൽ, അൻവർ പുളിമൂട്ടിൽ,നിയാസ് കല്ലുങ്കൽ,കെ.എ.അൻവർ എന്നിവർ പ്രസംഗിച്ചു.