സിവിൽ സ്റ്റേഷൻ പരിസരം കാടുകയറിയ നിലയിൽ
പൊൻകുന്നം: പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ പരിസരം കാടുകയറിയ നിലയിൽ. ലക്ഷക്കണക്കിന് രൂപ മുടക്കി തറയോട് പാകിയ മുറ്റത്തിന്റെ ഒരു ഭാഗവും നടപ്പാതയും കാടു വളർന്ന നിലയിലാണ്. വിദ്യാഭ്യാസ വകുപ്പ് ഓഫീസിന്റെ പിൻവശം വരുന്ന ഭാഗം പൂർണമായും കാട് മൂടിയ നിലയിലാണ്. ഇതു വഴിയുള്ള നടപ്പാത പൂർണമായും കാടുമൂടിയതോടെ കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്.
ഇവിടെ പാകിയ തറയോടുകൾക്കിടയിലുടെ കാട് വളർന്നതിനാൽ ഇവയും വെറുതെ ഉപയോഗശൂന്യമാവുകയാണ്. നാല് നിലകളിലുള്ള ബഹുനില മന്ദിരത്തിൽ 15 സർക്കാർ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. സിവിൽ സ്റ്റേഷനിലെ നടത്തിപ്പിനായി ഒരു ഉദ്യോഗസ്ഥതല കമ്മിറ്റിയുമുണ്ട്.
ഇവരുടെ അനാസ്ഥയുടെ ബാക്കിപത്രം കൂടിയാണ് സിവിൽ സ്റ്റേഷൻ പരിസരത്തിന്റെ ഈ അവസ്ഥ. സിവിൽ സ്റ്റേഷൻ പരിസരത്തെ കാട് വെട്ടിതെളിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.