വൈദ്യുതി ബിൽ : കൗണ്ടർ കാഞ്ഞിരപ്പള്ളി ടൗണിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തം

KSEB OFFICE KANJIRAPPALLY

കാഞ്ഞിരപ്പള്ളി: വൈദ്യുതി ബിൽ അടയ്ക്കാനുള്ള സൗകര്യം കാഞ്ഞിരപ്പള്ളി ടൗണിൽ ഏർപ്പെടുത്തണമെന്ന് കാഞ്ഞിരപ്പള്ളി വികനസ സമിതി ആവശ്യപ്പെട്ടു. നേരത്തേ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസും ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസും കാഞ്ഞിരപ്പള്ളി ടൗണിൽ പുത്തനങ്ങാടിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഓഫീസുകൾ മണ്ണാറക്കയത്തേക്കു മാറ്റിയതോടെ ഉപയോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിക്കണം എന്നത് അവരെ ബുദ്ധിമുട്ടിലാക്കുന്നു..

പുത്തനങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന കെ എസ് ഇ ബി മേജർ സെക്ഷൻ ഓഫീസ് മണ്ണാറക്കയത്തേക്ക് മാറ്റിയതോടെ വൈദുതിചാർജ് അടയ്ക്കക്കാൻ ഓട്ടോ പിടിച്ച് പോകേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. സിവിൽ സ്റ്റേഷനിൽ റെയിൽവേ കൗണ്ടർ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കൗണ്ടർ പ്രവർത്തിച്ചാൽ ഉപഭോക്തതാക്കൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് യോഗം ചൂണ്ടികാട്ടി . ചെയർമാൻ ഇക്ബാൽ ഇല്ലത്തു പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി എസ് സലേഷ് വടക്കേടത്ത്, വി പി ഷിഹാബുദീൻ വാളിക്കൽ, സത്താർ കൊരട്ടി പറമ്പിൽ , , അഡ്വ: എം എ റിബിൻ ഷാ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!