ബഫർസോൺ വിഷയത്തിൽ കേരള കോൺഗ്രസ് (എം) സുപ്രീം കോടതിയിൽ കക്ഷി ചേരുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംൽഎ
ണ്ടക്കയം: വന്യജീവി സങ്കേതത്തിനും സംരക്ഷിത വനത്തിനും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ വേണമെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കുന്നതിൽ കേന്ദ്ര സർക്കാർ പുതിയ നിയമം നിർമ്മിക്കണമെന്നും സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുൻപിൽ ധർണ നടത്തി കേരള കോൺഗ്രസ് (എം) ശക്തമായ സമരത്തിലേക്ക് പ്രവേശിച്ചു.
നിയോജകമണ്ഡലതല ധർണ്ണയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് എരുമേലി പോസ്റ്റ് ഓഫീസിന് മുൻപിൽ പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. ബഫർസോൺ വിഷയത്തിൽ കേസിന് ശ്കതി പകരുവാൻ കേരള കോൺഗ്രസ് (എം) സുപ്രീം കോടതിയിൽ കക്ഷി ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ടയിൽ അരുവിത്തുറ പോസ്റ്റോഫീസിന് മുൻപിൽ സംസ്ഥാന ജനറൽ സെക്രട്ടറി ലോപ്പസ് മാത്യുവും, കോരുത്തോട് പോസ്റ്റ് ഓഫീസിന് മുൻപിൽ നിയോജക പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്തും, മുണ്ടക്കയത്ത് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. അലക്സ് കോഴിമലയും , കൂട്ടിക്കലിൽ സംസ്ഥാന സ്റ്റിയറിംങ് കമ്മറ്റി അംഗം ജോർജ്കുട്ടി ആഗസ്തിയും . തിടനാട് സംസ്ഥാന കമ്മറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ വിജി ജോർജ് കല്ലങ്ങാട്ടും. പൂഞ്ഞാർ തെക്കേക്കരയിൽ ജില്ല സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകവും, പൂഞ്ഞാറിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടവും, തീക്കോയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ലോപ്പസ് മാത്യുവും ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു .