ബഫർസോൺ വിഷയത്തിൽ കേരള കോൺഗ്രസ് (എം) സമരത്തിലേക്ക്

മുണ്ടക്കയം: വന്യജീവി സങ്കേതത്തിനും സംരക്ഷിത വനത്തിനും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ വേണമെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കുന്നതിൽ കേന്ദ്ര സർക്കാർ പുതിയ നിയമം നിർമ്മിക്കണമെന്നും സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പത്ത് മണ്ഡലങ്ങളിലുമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുൻപിൽ ശനിയാഴ്ച 10.30 ന് ധർണ്ണ നടത്തുവാൻ കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു.

നിയോജകമണ്ഡലതല ധർണ്ണ ഉദ്ഘാടനം എരുമേലി പോസ്റ്റ് ഓഫീസിന് മുൻപിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവ്വഹിക്കും. ഈരാറ്റുപേട്ടയിൽ അരുവിത്തുറ പോസ്റ്റോഫീസിന് മുൻപിൽ സംസ്ഥാന ജനറൽ സെക്രട്ടറി ലോപ്പസ് മാത്യുവും, കോരുത്തോട് പോസ്റ്റ് ഓഫീസിന് മുൻപിൽ നിയോജക പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്തും, മുണ്ടക്കയത്ത് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. അലക്സ് കോഴിമലയും , കൂട്ടിക്കലിൽ സംസ്ഥാന സ്റ്റിയറിംങ് കമ്മറ്റി അംഗം ജോർജ്കുട്ടി ആഗസ്തിയും . തിടനാട് സംസ്ഥാന കമ്മറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ വിജി ജോർജ് കല്ലങ്ങാട്ടും. പൂഞ്ഞാർ തെക്കേക്കരയിൽ ജില്ല സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകവും, പൂഞ്ഞാറിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടവും, തീക്കോയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ലോപ്പസ് മാത്യുവും ധർണ്ണ സമരം ഉദ്ഘാടനം ചെയ്യും.

error: Content is protected !!