എ കെ ജി സെന്ററിന് നേരെ നടന്ന അക്രമത്തിൽ സി പി ഐ എംന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : എ കെ ജി സെന്ററിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച സി പി ഐ എം ന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും യോഗവും നടന്നു.

കാഞ്ഞിരപ്പള്ളിയിൽ നടന പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉദ്‌ഘാടനം ചെയ്തു.. പി കെ
നസീർ അധ്യക്ഷനായി. ബി ആർ അൻഷാദ്, കെ എം അഷറഫ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിഷേധ റാലിയിലും യോഗത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു .

പ്രതിഷേധ റാലിക്കു ശേഷം മുണ്ടക്കയത്ത് നടന്ന യോഗം സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉദ്‌ഘാടനം ചെയ്തു. പി എസ് സുരേന്ദ്രൻ , സി വി അനിൽകുമാർ , എം ജി രാജു , റജീനാ റഫീക്ക്, കെ എൻ സോമരാജൻ, ജില്ലാ പഞ്ചായത്ത് അംഗ o പി ആർ അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്കുപഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് , അംഗം പി കെ പ്രദീപ് എന്നിവർ സംസാരിച്ചു

കൂട്ടിക്കലിൽ പ്രതിഷേധ റാലിക്കു ശേഷം ചേർന്ന യോഗത്തിൽ ശശി ചന്ദ്രൻ , അബ് ദുൽ സലാം, നാസർ കടവു കര, സിജു എന്നിവർ സംസാരിച്ചു.

പാറത്തോട്ടിൽ പ്രതിഷേധ റാലിക്കു ശേഷം ചേർന്ന യോഗം ലോക്കൽ സെക്രട്ടറി പി കെ ബാലൻ ഉൽഘാടനം ചെയ്തു. വിഎ o ഷാജഹാൻ, കെ കെ ശശികുമാർ എന്നിവർ സംസാരിച്ചു.

എരുമേലിയിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റിയംഗം ന്തങ്കമ്മ ജോർജുകുട്ടി ഉൽഘാടനം ചെയ്തു. കാഞ്ഞിരപള്ളി ബ്ലോക്കുപഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ , പി ഐ അജി, പി കെ അബ് ദുൽ കരീം, പി എ ഷാനവാസ് എന്നിവർ സംസാരിച്ചു. പ്രതിഷേധ റാലിയും ഉണ്ടായി.

കാഞ്ഞിരപ്പള്ളി സൗത്ത് കമ്മിറ്റി മണ്ണാറക്കയത്ത് സംഘടിപ്പിച്ച പ്രതിേഷേധ യോഗം ഏരിയാ കമ്മിറ്റിയംഗം അജാസ് ലത്തീഫ് ഉൽഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ സി അജി, പഞ്ചായത്ത് പ്രസിഡണ് കെ ആർ തങ്കപ്പൻ, വി പി രാജൻ , അയൂബ് ഖാൻ , എജി പി ദാസ് എന്നിവർ സംസാരിച്ചു. പ്രതിഷേധ റാലിയും ഉണ്ടായിരുന്നു.

കോരുത്തോട്ടിൽ പ്രതിഷേധ
റാലിക്കു ശേഷം ചേർന്ന സമ്മേളനം ഏരിയാ കമ്മിറ്റിയംഗം വി എൻ പീതാംംബരൻ ഉൽഘാടനം ചെയ്തു. പി കെ സുധീർ , കെ ആർ സെയ്ൻ, കെപി മൻ മഥൻ, കെ പി അജയകുമാർ എന്നിവർ സംസാരിച്ചു

error: Content is protected !!