കപ്പാട് – കുരുവിക്കൂട് റോഡ് തകർന്ന് തരിപ്പണമായി.. കാൽനടയാത്ര പോലും ദുഷ്കരം
കാഞ്ഞിരപ്പള്ളി : തകർന്ന് തരിപ്പണമായി കിടക്കുന്ന കപ്പാട് – കുരുവിക്കൂട് റോഡിൽ കൂടിയുള്ള കാൽനടയാത്ര പോലും ദുഷ്കരമാണെന്ന് നാട്ടുകാർ പറയുന്നു.
കപ്പാട്ടു നിന്നാരംഭിച്ച് പുനലൂർ മൂവാറ്റുപുഴ റോഡിൽ കുരുവിക്കൂട് എത്തുന്ന റോഡാണിത്. 3 ബസുകളടക്കം സർവീസ് നടത്തുന്ന റോഡാണ് കുണ്ടും കുഴിയുമായി മാറിയത്. പലയിടങ്ങളിലും ടാറിങ് പോലും കാണാനില്ലാത്ത വിധം ശോചനീയാവസ്ഥയിലായി. ഓട്ടോകളും ടാക്സി കാറുകളും ഓട്ടം വരാൻ മടിക്കുന്ന രീതിയിൽ തകർന്നു കിടക്കുകയാണ് റോഡ്.
ലോഡുമായി ടിപ്പർ ലോറികളു ടെ അമിതവേഗത്തിലുള്ള ഓട്ടമാ ണ് റോഡ് ഇത്രയേറെ തകരാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.
തകർന്നുകിടക്കുന്ന ഭാഗം മഴ തുടങ്ങിയതോടെ ചെളിക്കുണ്ടാ യി മാറി. കുഴിയുടെ ആഴമറിയാതെ ഇരു ചക്രവാഹനങ്ങളും മറ്റു ചെറുവാ ഹനങ്ങളും കുഴികളിൽ ചാടി അപകടത്തിൽപെടുന്നതു പതി വായി. കാൽനട യാത്രക്കാരുടെ ദേഹത്തു ചെളിവെള്ളം തെറിക്കു ന്നതും പതിവാണ്. റോഡിന്റെ ഒരു കിലോമീറ്ററോളം ഭാഗം കാൽനടയാത്ര പോലും ദുഷ്കരമായ രീതിയിൽ തകർന്നു കിടക്കുകയാണ്.
തിടനാട്, പിണ്ണാക്കനാട് മേഖ ലകളിലുള്ളവർക്ക് എളുപ്പത്തിൽ കോട്ടയം മെഡിക്കൽ കോളജില ക്കു പോകാൻ കഴിയുന്ന റോഡാണിത്.
കപ്പാട്, തമ്പലക്കാട്, കൂരാലി, പള്ളിക്കത്തോട് വഴി മെഡിക്കൽ കോളജിലെത്താൻ ഈ റോഡ് പ്രയോജനപ്പെടും. വഴിയിൽ ഗതാഗതക്കുരുക്കില്ല. കപ്പാട് മുതൽ കൂരാലി വരെ ഈ റോഡ് വീതി കൂട്ടി എടുത്താൽ കെകെ റോഡിന് സമാന്തര റോഡായും ഉപയോഗിക്കുവാൻ സാധിക്കും. മാന്തറ, പൊൻകുന്നം , പനമറ്റം, പൊതുകം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്കും ഉപയോഗിക്കാവുന്ന റോഡാണ്