സാമൂഹിക സേവന പ്രവർത്തനങ്ങങ്ങളിൽ സജീവമായി എരുമേലി റോട്ടറി ക്ലബ്ബ്.
എരുമേലി : ഒട്ടേറെ കുട്ടികൾ പഠിക്കുന്ന എരുമേലി സെന്റ് തോമസ് എൽ പി സ്കൂളിൽ എരുമേലി റോട്ടറി ക്ലബ്ബിന്റെ സഹായം. ക്ലാസ് മുറികളിൽ മേശകളും ബഞ്ചുകളും ഉൾപ്പടെ പുതിയ ഫർണിച്ചർ സ്ഥാപിക്കുന്നതിന് ആവശ്യമായ തുക ഭാരവാഹികൾ സ്കൂളിലെത്തി ഹെഡ് മിസ്ട്രസിന് കൈമാറി. പ്രസിഡന്റ് എ വി എബ്രഹാം, സെക്രട്ടറി തോമസ് കുര്യൻ, ജോസ് വെട്ടിക്കാട്ട്, ജോസ് വട്ടമറ്റം, ബേബി ജോർജ് തകടിയേൽ എന്നിവർ സംബന്ധിച്ചു.
എരുമേലി റോട്ടറി ക്ലബ്ബ് 2021 -22 വർഷത്തിൽ 8 വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ കാഴ്ചവച്ചു. ഭവനനിർമ്മാണത്തിനായി 7 ലക്ഷം രൂപയും രണ്ടു കരക ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി 35,000 രൂപയും ചെലവഴിച്ചു. ചികിത്സാ സഹായങ്ങൾ ഇതര സാമ്പത്തിക സഹായങ്ങൾ എന്നിവയ്ക്കായി ഏതാണ്ട് 1 ലക്ഷം രൂപയും ചെലവഴിച്ചുവെന്ന റോട്ടറി ക്ലബ്ബ് ഭാരവാഹികളായ പ്രസിഡന്റ് ശ്രീ. എ.വി. എബ്രഹാം, സെക്രട്ടറി ശ്രീ. തോമസ് കുര്യൻ ട്രഷറാർ ശ്രീ. ജോർജ്ജ് ബേബി, സർവ്വീസ് പ്രൊജക്റ്റ് ചെയർമാൻ ശ്രീ. ജോസ് വെട്ടിക്കാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റോട്ടറി ക്ലബ്ബിന്റെ 2022 -23 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 5 ചൊവ്വാഴ്ച വൈകിട്ട് 8 മണിക്ക് റോട്ടറി ഹാളിൽ നടക്കും. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ നോമിനി ശ്രീ. സുധി ജബ്ബാർ മുഖ്യ അതിഥി ആയിരിക്കും