സ്‌കൂട്ടർ ബസ്സിന് അടിയിൽപെട്ട് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം ..

പൊൻകുന്നം : പി.പി. റോഡിൽ രണ്ടാംമൈലിന് സമീപം ഇന്നലെ രാത്രി സ്‌കൂട്ടർ ട്രാൻസ്‌പോർട്ട് ബസിനടിയിൽ പെട്ട് സ്‌കൂട്ടർ യാത്രക്കാരനായ ഹോട്ടൽ ജീവനക്കാരൻ മരിച്ചു. പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരൻ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രൻ പിള്ള(62)യാണ് മരിച്ചത്.

മറിഞ്ഞുകിടന്ന സ്‌കൂട്ടറിൽ ബസിടിക്കുകയായിരുന്നുവെന്ന് അപകടത്തിൽ പെട്ട പൊൻകുന്നം ഡിപ്പോയിലെ പെരിക്കല്ലൂർ റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ വി.എസ്.സുരേഷ് പോലീസിൽ മൊഴിനൽകി. മറ്റു വാഹനം ഇടിച്ച് സ്‌കൂട്ടർ റോഡിന്റെ നടുവിലേക്ക് വീണു കിടക്കവേ, ബസ്സിടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ വാഹനം കണ്ടുപിടിക്കുവാൻ പോലീസ് ഊർജിത ശ്രമം തുടരുന്നു

രാത്രി ഹോട്ടലിലെ ജോലികഴിഞ്ഞ് പനമറ്റത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മറിഞ്ഞുകിടന്ന സ്‌കൂട്ടറിൽ ബസിടിക്കുകയായിരുന്നുവെന്ന് പൊൻകുന്നം ഡിപ്പോയിലെ പെരിക്കല്ലൂർ റൂട്ടിലോടുന്ന ബസിലെ ഡ്രൈവർ വി.എസ്.സുരേഷ് പോലീസിൽ മൊഴിനൽകി.

മറ്റേതെങ്കിലും വാഹനം സ്‌കൂട്ടറിൽ തട്ടി മറിഞ്ഞുവീണതാണോയെന്ന് സംശയമുള്ളതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ദൃക്‌സാക്ഷികളുടെ മൊഴിയില്ലെന്ന് പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസ് പറഞ്ഞു.

അപകടത്തിൽപെട്ട സ്‌കൂട്ടറും കെ.എസ്.ആർ.ടി.സി.ബസും ഫൊറൻസിക് വിഭാഗം പരിശോധിച്ച് തെളിവെടുത്തു.

പെരിക്കല്ലൂരിൽനിന്ന് മടങ്ങിയ ബസ് പൊൻകുന്നത്ത് എത്താൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെയാണ് രണ്ടാംമൈലിനും കൊപ്രാക്കളത്തിനും ഇടയിൽ അപകടം. എതിരേവന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചതിനാൽ ബസ് തൊട്ടടുത്ത് എത്തിയപ്പോഴാണ് വഴിയിൽ സ്‌കൂട്ടർ മറിഞ്ഞുകിടക്കുന്നത് കണ്ടത്. ബ്രേക്ക് ചെയ്‌തെങ്കിലും സ്‌കൂട്ടറിൽ ഇടിച്ച് കുറച്ചുദൂരം മുൻപോട്ട് നിരങ്ങിനീങ്ങിയാണ് ബസ് നിന്നത്. സ്‌കൂട്ടർ യാത്രക്കാരനെ കണ്ടിരുന്നുമില്ല. അതുവഴിയെത്തിയ ലോറിയിൽനിന്ന് ജാക്കി കൊണ്ടുവന്ന് ഉയർത്തിയാണ് യാത്രക്കാരനെ പുറത്തെടുത്ത് ആൾക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നാണ് ബസ് ഡ്രൈവർ മൊഴി നൽകിയിരിക്കുന്നത്.

error: Content is protected !!