ട്വിങ്കിൾ ജെ.മംഗലത്തിനു ഗോൾഡൻ വിസ നൽകി യു.എ.ഇ ഗവണ്മെന്റ് ആദരിച്ചു

കാഞ്ഞിരപ്പള്ളി : മലയാള ചലച്ചിത്ര താരങ്ങളായ മമ്മുട്ടിക്കും മോഹൻലാലിനും ലഭിച്ചതോടെ പ്രസിദ്ധമായ യു.എ.ഇ ഗവണ്മെന്റെ ഗോൾഡൻ വിസ മുണ്ടക്കയം സ്വദേശിനി ട്വിങ്കിൾ ജെ.മംഗലത്തിനു ലഭിച്ചു. കോവിഡ് കാലഘട്ടത്തിലെ സൂത്യർഹമായ സേവനത്തിനാണ് മുണ്ടക്കയം, 31 ആം മൈൽ മംഗലത്തിൽ ജോസിന്റെയും , ഏലമ്മയുടെയും മകൾ ട്വിങ്കിൾ ജെ.മംഗലത്തിനു ഗോൾഡൻ വിസ ലഭിച്ചത്. 10 വർഷത്തെ വിസയ്‌ക്കാണ്‌ ഗോൾഡൻ വിസ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കും കലാപ്രതിഭകൾക്കും പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും മറ്റുമായിരുന്നു ഇതുവരെ ഗോൾഡ‍ൻ വീസ നൽകിയിരുന്നത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ഇൗ വർഷം ഏപ്രിലിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു. നഴ്സുമാർക്ക് ഗോൾഡൻ വീസ നൽകിത്തുടങ്ങിയത് യുഎഇയിലെ മലയാളികളുൾപ്പെടെയുള്ള നഴ്സുമാർക്ക് ഏറെ ഗുണകരമാകും.

2021 ഒാഗസ്റ്റിൽ മലയാള ചലച്ചിത്ര താരങ്ങളായ മമ്മുട്ടിക്കും മോഹൻലാലിനും ഗോൾഡൻ വീസ ലഭിച്ചതോടെയാണ് ഇന്ത്യയിൽ യുഎഇ ഗോൾഡൻ വീസ പ്രശസ്തിനേടിയത്. തുടർന്ന് യുവതാരങ്ങളടക്കം ഒട്ടേറെ കലാകാരന്മാർക്ക് ഗോൾഡൻ വീസ ലഭിച്ചു. മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായിക്കുന്നവരെയും കൂടെക്കൂട്ടുന്നതിൻറെ ഭാഗമായാണ് യു.എ.ഇ ഗവണ്മെന്റ് 10 വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്.

error: Content is protected !!